Tuesday, November 20, 2018 Last Updated 47 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.20 AM

മന്ത്രി എ.കെ.ബാലന്‌ പൈലറ്റ്‌ പോയില്ല; എസ്‌.ഐ തെറിച്ചു

കൊച്ചി: മന്ത്രി എ.കെ. ബാലന്‌ എസ്‌കോര്‍ട്ട്‌ പോകാതിരുന്ന എസ്‌.ഐ. മണിക്കൂറുകള്‍ക്കുള്ളില്‍ തെറിച്ചു. പിറവം സ്‌പെഷല്‍ ബ്രാഞ്ചിലെ എസ്‌.ഐ: ടി.എം. തമ്പിയെയാണു വടക്കേക്കരയിലേക്കു സ്‌ഥലംമാറ്റിയത്‌.
ഇക്കഴിഞ്ഞ രാത്രി പാലക്കാടുനിന്ന്‌ തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു മന്ത്രി. ദേശീയപാതയില്‍ കറുകുറ്റി മുതല്‍ ആലുവ, മുട്ടംവരെ മന്ത്രിക്കു പൈലറ്റ്‌ ആവശ്യമുണ്ടെന്നു ഗണ്‍മാന്‍ ആലുവ കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ എസ്‌കോര്‍ട്ടിനുപോകാന്‍ പോലീസുകാര്‍ ഇല്ലെന്നായിരുന്നു കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന തമ്പിയുടെ മറുപടി. ഉടന്‍ മന്ത്രിയുടെ കാറില്‍നിന്ന്‌ ആലുവ റൂറല്‍ എസ്‌.പി. ഓഫീസിലേക്കു വിളിവന്നു. പിന്നാലെ എസ്‌.ഐ. തെറിക്കുകയും ചെയ്‌തു.
പോലീസുകാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നതിനാലാണ്‌ പൈലറ്റ്‌ പോകാന്‍ സാധിക്കാതിരുന്നതെന്നാണ്‌ അറിയുന്നത്‌. മന്ത്രി എസ്‌കോര്‍ട്ടില്ലാതെ യാത്ര പോകുകയും ചെയ്‌തു.
മന്ത്രി പോയശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ്‌ എസ്‌.ഐക്കു സ്‌ഥാനചലനം ഉണ്ടായത്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW