Friday, September 21, 2018 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.20 AM

മണല്‍വാരല്‍ നിരോധിച്ചതാണ്‌ പ്രളയകാരണം: എന്‍ജിനീയര്‍മാര്‍

കൊച്ചി: നദികള്‍ കവിഞ്ഞൊഴുകി കനത്തപ്രളയമുണ്ടാകാന്‍ മണല്‍വാരല്‍ നിരോധനവും കാരണമാണെന്നു കെ.എസ്‌.ഇ.ബി. കളമശേരി സ്വിച്ചിങ്‌ റൂം എന്‍ജിനീയര്‍മാര്‍.
മണല്‍വാരല്‍ നിരോധിച്ചതോടെ മിക്ക നദികളുടെയും ആഴം കുറയുകയും ഒഴുക്കിന്റെ ശക്‌തി തടസപ്പെടുകയും ചെയ്‌തു. തീരസമതലങ്ങള്‍ കുറഞ്ഞതും വെള്ളപ്പൊക്കം രൂക്ഷമാക്കി. ചാലക്കുടിപ്പുഴ, പെരിയാര്‍, പമ്പ, മീനച്ചിലാര്‍ എന്നിവയിലെല്ലാം മണല്‍വാരല്‍ കുറഞ്ഞതുമൂലം അണക്കെട്ടുകള്‍ തുറന്നിട്ടു. ഉരുള്‍പൊട്ടല്‍ മൂലം നദികളില്‍ മണല്‍ അടിഞ്ഞുകൂടി നീരൊഴുക്ക്‌ കുറഞ്ഞു.
നദികളില്‍ വെള്ളം നിറയുമ്പോള്‍ തീരത്തുള്ള പാടങ്ങളിലേക്കും സമനിലങ്ങളിലേക്കും കയറിയാണു വെള്ളപ്പൊക്കം നിയന്ത്രിക്കപ്പെടുന്നത്‌. ശാസ്‌ത്രീയമായ രീതിയില്‍ മണല്‍വാരല്‍ ഏര്‍പ്പെടുത്തി, നദികളുടെ ആഴം വര്‍ധിപ്പിക്കണമെന്ന്‌ എന്‍ജിനീയര്‍മാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 23 Aug 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW