Monday, November 19, 2018 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.20 AM

പ്രളയശേഷം, അണപൊട്ടി വിവാദം

കൊച്ചി: ജില്ലാ കലക്‌ടര്‍മാരോടും റവന്യൂ അധികൃതരോടും അനുമതി തേടിയശേഷമാണ്‌ അണക്കെട്ടുകള്‍ തുറന്നതെന്ന്‌ അണക്കെട്ട്‌ സുരക്ഷാ അതോറിട്ടി ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍. അണക്കെട്ടുകളില്‍നിന്നു കുറഞ്ഞതോതില്‍ വെള്ളമൊഴുക്കിയതുതന്നെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. 15 ദിവസത്തോളം മഴ പെയ്‌തതും മുന്നറിയിപ്പ്‌ നോട്ടീസായിരുന്നെന്ന്‌ അദ്ദേഹം പറഞ്ഞു.
ശക്‌തമായ മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞിരുന്നു. സുരക്ഷ പ്രധാനമായതിനാല്‍ സംഭരണശേഷിക്കപ്പുറം ജലം സൂക്ഷിക്കാന്‍ കഴിയില്ല. അതിനാലാണ്‌ അണക്കെട്ടുകള്‍ തുറന്നതെന്ന്‌ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ വ്യക്‌തമാക്കി. വന്‍ദുരന്തത്തിനുശേഷം ആരെയെങ്കിലും പഴിചാരുക പതിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ്‌ ഇടുക്കി അണക്കെട്ട്‌ തുറന്നുവിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ വെള്ളത്തിലായിരുന്നു. അതിനാലാണ്‌ ഇക്കുറി ഇടുക്കി അണക്കെട്ട്‌ ആദ്യം തുറക്കാതിരുന്നത്‌. മഴ വര്‍ധിച്ചപ്പോള്‍ എല്ലാവിധ മുന്നറിയിപ്പും നല്‍കിയാണ്‌ അണക്കെട്ട്‌ തുറന്നത്‌. 2000 ചതുരശ്ര കിലോമീറ്റര്‍ വൃഷ്‌ടിപ്രദേശത്തു പെയ്യുന്ന മഴ ശബരിഗിരി പദ്ധതിയിലേക്കാണ്‌ ഒഴുകിയെത്തുന്നത്‌. ഇതോടെ പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവ നിറയും. കനത്തമഴയാണു പ്രളയത്തിനു കാരണം. അണക്കെട്ടുകള്‍ യഥാസമയം തുറന്നതിനാലാണ്‌ ആഘാതം കുറയ്‌ക്കാനായതെന്നും രാമചന്ദ്രന്‍ നായര്‍ അവകാശപ്പെട്ടു.

Ads by Google
Advertisement
Thursday 23 Aug 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW