Sunday, November 18, 2018 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.20 AM

നെടുമ്പാശേരി വിമാനത്താവളം 29 മുതല്‍ പ്രവര്‍ത്തിക്കും

uploads/news/2018/08/242788/1.jpg

നെടുമ്പാശേരി: പ്രളയത്തെത്തുടര്‍ന്ന്‌ അടച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 29 മുതല്‍ പുനഃരാരംഭിക്കും. എന്നാല്‍ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ എത്താന്‍ മാസങ്ങളെടുക്കും.
വിമാനത്താവളത്തില്‍നിന്നു വെള്ളം പൂര്‍ണമായും ഇറങ്ങിയതോടെ രണ്ടു ദിവസമായി റണ്‍വേയിലെയും ടെര്‍മിനലുകളിലെയും ചെളിയും വെള്ളവും നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്‌ഥാനത്തിലാണു നടക്കുന്നത്‌.
റണ്‍വേയിലെയും ടാക്‌സി വേയിലെയും പാര്‍ക്കിങ്‌ ഏരിയയിലെയും ചെളി 90 ശതമാനം നീക്കി. ടെര്‍മിനല്‍ ത്രീയിലെ താഴത്തെ നിലയിലെ തകരാറിലായ സുരക്ഷാ ഉപകരണങ്ങള്‍ അടക്കമുള്ളവ രണ്ടു ദിവസത്തിനുള്ളില്‍ ശരിയാക്കി ഡി.ജി.സി.എ. അംഗീകാരം നേടാമെന്നാണു പ്രതീക്ഷ.
എണ്ണൂറോളം പേരാണ്‌ ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. റണ്‍വേയിലെ തകരാറിലായ എണ്ണൂറോളം ലൈറ്റുകള്‍ മാറ്റിക്കഴിഞ്ഞു.
തകര്‍ന്ന 2600 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മാണവും പുരോഗമിക്കുകയാണ്‌. ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ ഉള്‍പ്പെടെ മിക്ക സ്‌ഥാപനങ്ങളും വെള്ളവും ചെളിയും കയറി നശിച്ചിട്ടുണ്ട്‌.
പ്രളയത്തെത്തുടര്‍ന്ന്‌ ആയിരം കോടി രൂപയിലധികം നഷ്‌ടമുണ്ടാകുമെന്ന പ്രാഥമിക നിഗമനത്തിലാണ്‌ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി അധികൃതര്‍.

Ads by Google
Advertisement
Thursday 23 Aug 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW