Saturday, September 15, 2018 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

ഒറ്റപ്പെട്ടു പോയ രണ്ടു കുടുംബങ്ങളെ പോലീസ്‌ കണ്ടെത്തി

uploads/news/2018/08/242746/3.jpg

കുമരകം : പ്രളയജലത്താല്‍ മൂടപ്പെട്ട കുമരകത്ത്‌ ആരോരും ആശ്രയമില്ലാതെ ഒറ്റപ്പെട്ടു പോയ രണ്ടു കുടുംബങ്ങളെ കുമരകം പോലീസ്‌ കണ്ടെത്തി ഭക്ഷണവും തുണികളും നല്‍കി. മുത്തേരിമട പ്രദേശത്ത്‌ വടക്കേവീട്ടില്‍ ലാലന്‍ (47) , മൂത്തേരിമട വീട്ടില്‍ ശശിധരന്‍ (61) എന്നിവരുടെ കുടുംബങ്ങളാണ്‌ ,ആറു ദിവസമായി ഭക്ഷണവും ആശ്രയവുമില്ലാതെ ഒറ്റപ്പെട്ട നരക ജീവിതം നയിച്ചത്‌. പഞ്ചായത്ത്‌ അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തന്നെ തങ്ങളെ തേടി വന്നില്ലന്നും ഇവര്‍ കണ്ണീരോടെ പറയുന്നു.
താറാവ്‌ കര്‍ഷകനായ ലാലന്‍ തന്റെ 1200 താറാവുകളെ സംരക്ഷിക്കാനായി വെള്ളപ്പൊക്കത്തിന്റെ ആദ്യ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്‌. ഇതോടെ ക്ഷീരകര്‍ഷകനും അയല്‍വാസിയുമായ ശശിധരനും തന്റെ പശുക്കളുടെ സംരക്ഷണത്തിനായി സ്വന്തം വീട്ടില്‍ കഴിച്ചുകൂട്ടി. എന്നാല്‍ രാത്രിയില്‍ അപ്രതീക്ഷിതമായി എത്തിയ പ്രളയ ജലത്തില്‍ മുത്തേരിമട വെള്ളത്തിനടിയില്‍ ആകുകയും വീടുകളില്‍ അരയ്‌ക്ക്‌ മുകളില്‍ ജലം നിറയുകയും ചെയ്‌തു. ഇതോടെ വീട്ടില്‍ ഉണ്ടായിരുന്ന ടര്‍പ്പാളിന്‍ മുത്തേരിമട പാലത്തിന്റെ കൈവരികളിലൂടെ ഇട്ട്‌ താല്‍ക്കാലിക ഷെഡ്‌ നിര്‍മ്മിച്ച്‌ രണ്ട്‌ കുടുംബങ്ങളിലെ എട്ട്‌ അംഗങ്ങള്‍ ആ രാത്രി ഉറക്കമുപേക്ഷിച്ച്‌ അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ പഞ്ചായത്തിനെ വിവരം അറിയിച്ചെങ്കിലും ആരു ഇവരെ തേടി മുത്തേരിമടക്ക്‌ എത്തിയില്ല.
വിവരങ്ങള്‍ അറിഞ്ഞ പഞ്ചായത്ത്‌ അധികൃതര്‍ ഭക്ഷണ സാമഗ്രഹികള്‍ എത്തിക്കുമെന്ന വിശ്വാസവും ഇവര്‍ക്ക്‌ മുത്തേരി മട പാലത്തില്‍ കഴിയാന്‍ ധൈര്യം നല്‍കി. എന്നാല്‍ ഇവരെ തേടി ആരും മുത്തേരിമടക്ക്‌ എത്തിയില്ല . തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ ശക്‌തമായ ഒഴുക്കില്‍ പകുതിയിലധികം താറാവുകളും ലാലന്‌ നഷ്‌ടമായി. ഇന്നലെ രാവിലെ പോലീസ്‌ ഇവരെ കണ്ടെത്തുമ്പോള്‍ പട്ടിണിയും ഉറക്കമില്ലായ്‌മയും ഇവരെ അവശരാക്കിയിരുന്നു. ഇവര്‍ക്ക്‌ കഴിക്കാന്‍ ഭക്ഷണം നല്‍കിയ ശേഷം രണ്ട്‌ കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ സാമഗ്രഹികളും വസ്‌ത്രങ്ങളും പോലീസ്‌ നല്‍കി. എസ്‌.ഐ. രജന്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ സ്‌പീഡ്‌ ബോട്ട്‌ പെട്രോളിങ്ങില്‍ എ.എസ്‌.ഐ കെ.കെ. ഉല്ലാസ്‌, സി.പി.ഒ.മാരായ പ്രദീപ്‌ കുമാര്‍, പി.കെ.സന്തോഷ്‌ , ശിവദാസപണിക്കര്‍ എന്നിവരടങ്ങുന സംഘമാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW