Wednesday, November 14, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

രക്ഷാപ്രവര്‍ത്തനത്തില്‍ ജില്ല മികവു പുലര്‍ത്തി: മന്ത്രി രാജു

uploads/news/2018/08/242745/2.jpg

കോട്ടയം: പ്രളയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ം ജില്ല മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചതെന്നു മന്ത്രി പറഞ്ഞു. രേണ്ടാംഘട്ട പ്രവര്‍ത്തനത്തില്‍ വെള്ളപ്പൊക്ക കെടുതിയില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ്‌ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്‌.
പ്രളയബാധിത മേഖലകളിലെ ചിലയിടങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടുണ്ടെന്നും അത്തരം ഇടങ്ങളില്‍ ക്യാമ്പുകള്‍ പിരിച്ചുവിടാന്‍ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു. വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്കും വീടിന്റെ പരിസരപ്രദേശങ്ങളില്‍ വെള്ളം ഇറങ്ങാത്തവര്‍ക്കും ക്യാമ്പുകളില്‍ തുടരുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചതായും അദ്ദേഹം പറഞ്ഞു. .
രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ ഏകോപിപ്പിച്ച ജില്ലാ കളക്‌ടറെയും ഉദ്യോഗസ്‌ഥരെയും മന്ത്രി അനുമോദിച്ചു. അവലോകന യോഗത്തില്‍ കോട്ടയം ജില്ലയുടെ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ എസ്‌. വെങ്കിടേസപതി, ജില്ലാ പൊലീസ്‌ മേധാവി ഹരിശങ്കര്‍, എ ഡി എം അലക്‌സ്‌ ജോര്‍ജ്‌ജ്‌, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ജില്ലാതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW