Thursday, September 13, 2018 Last Updated 15 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

ജനം വീടുകളിലേക്ക്‌

uploads/news/2018/08/242744/1.jpg

കോട്ടയം: തിരുവാര്‍പ്പ്‌, അയ്‌മനം, ആര്‍പ്പൂക്കര, കുമരകം, ഉദയനാപുരം പഞ്ചായത്തുകളിലെ ചില വീടുകളിലും തലയാഴം, നീണ്ടൂര്‍, വെച്ചൂര്‍, തലയോലപ്പറമ്പ്‌, ചെമ്പ്‌, മറവന്‍തുരുത്ത്‌, വിജയപുരം, കോട്ടയം നഗരസഭ തുടങ്ങിയ ഇടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്‌ തുടരുന്നുണ്ടെങ്കിലും ദുരിതത്തിന്‌ ഒരു പരിധി വരെ ശമനമായി. പടിഞ്ഞാറന്‍ ഗ്രാമങ്ങളില്‍ നിന്ന്‌ വെള്ളം ഇറങ്ങാന്‍ സമയമേറെ വേണ്ടി വരുന്നുവെന്നതാണ്‌ ഇപ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രധാന ഘടകം.
മിക്കയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്‌ ജനം വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ഇന്നലെ 110 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. നിലവില്‍ ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പകുതിയിലേറെ പേരും കുട്ടനാട്ടില്‍ നിന്നുള്ളവരാണ്‌. കുട്ടനാട്ടില്‍ നിന്ന്‌ ഇതുവരെയും വെള്ളമിറങ്ങാത്തതിനാല്‍ ഇവരുടെ മടങ്ങിപ്പോക്ക്‌ െവെകും.
നിലവില്‍ ജില്ലയില്‍ 388 ക്യാമ്പുകളിലായി 38223 കുടുംബങ്ങളിലെ 135277 പേര്‍ കഴിയുന്നുണ്ട്‌. അതേസമയം, ചുരുക്കം ചില ഗ്രാമീണ റോഡുകള്‍ ഒഴികെയുള്ള ഭൂരിഭാഗം റോഡുകളിലും ഗതാഗത സൗകര്യം പുനസ്‌ഥാപിച്ചു. കോട്ടയം -കുമരകം റോഡിലെ ഗതാഗതം പുനസ്‌ഥാപിച്ചപ്പോള്‍ ചങ്ങനാശേരി - ആലപ്പുഴ റോഡ്‌ ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്‌. വെള്ളമിറങ്ങിയ റോഡുകളുടെ ശോച്യാവസ്‌ഥ സ്‌ഥിതിഗതികള്‍ ഗുരുതരമാക്കുന്നു. തിരികെ വീട്ടിലേക്കെത്തുന്നവര്‍ ഗുരുതരമായ പ്രതിസന്ധിയാണ്‌ അഭിമുഖീകരിക്കുന്നത്‌. ഉരുള്‍പ്പൊട്ടിയൊഴുകിയ വെള്ളമായതിനാല്‍ ഭൂരിഭാഗം വീടുകളിലും ചെളി നിറഞ്ഞു കിടക്കുന്നു. രണ്ടും മൂന്നും തവണ കഴുകിയാലും ചെളി അടിഞ്ഞു കിടക്കുന്നത്‌ ജനങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌. ഇഴജന്തുക്കളുടെ ശല്യവും ദുരിതമാകുന്നുണ്ട്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW