Wednesday, November 14, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

നാടിനെ നടുക്കി വാഹനാപകടം

കോരുത്തോട്‌: കോരുത്തോട്‌ ഗ്രാമത്തെ നടുക്കിയ വാഹനാപകടത്തിന്റെ ഭീതിയില്‍ നിന്നും ജനങ്ങള്‍ ഏറെ വൈകിയാണ്‌ മോചിതരായത്‌. രാവിലെ പത്തു മണിക്ക്‌ ശേഷം ടൗണില്‍ ആളുകള്‍ സജീവമാകുന്നതിനു മുന്‍പാണ്‌ അപകടമുണ്ടായത്‌.
അവധി ദിവസമായതിനാല്‍ പഞ്ചായത്ത്‌ ഓഫീസും, റേഷന്‍ കടയും തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്‌ക്ക്‌ ഒഴിവായി. നാഷണല്‍ പെര്‍മിറ്റ്‌ ലോറി നിയന്ത്രണം വിട്ട്‌ ഏഴ്‌ വാഹനങ്ങളിലാണ്‌ ഇടിച്ചത്‌. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരിയായ വൃദ്ധ മരിച്ചു. വലിയ ശബ്‌ദം കേട്ടാണ്‌ നാട്ടുകാര്‍ ഓടികൂടുന്നത്‌. ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.
റേഷന്‍ കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു വശം ലോറിയിടിച്ച്‌ തകര്‍ത്തു. നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലൂടെ കയറിയിറങ്ങിയതിനാല്‍ കാറിന്റെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്‍ഭാഗത്തെ ടയര്‍ ആക്‌സില്‍ ഉള്‍പ്പെടെ വേര്‍പ്പെട്ട നിലയിലാണ്‌. ഇതിനു മുന്‍പിലുണ്ടായിരുന്ന ഓട്ടോറിക്ഷയും തകര്‍ന്നു. അപകടത്തില്‍പ്പെട്ടവര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ആലുവയില്‍ പ്രളയ ദുരിതാശ്വാസ ക്യാമ്പിലേയ്‌ക്ക്‌ ശുദ്ധജലമെത്തിക്കാന്‍ പോകും വഴിയാണ്‌ വാഹനം അപകടത്തില്‍പ്പെടുന്നത്‌. വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW