Wednesday, November 21, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

പ്രളയം; വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ആന്ധ്രസംഘവും

കോട്ടയം: പ്രളയത്തെത്തുടര്‍ന്നു താറുമാറായ വൈദ്യുതി ബന്ധം പുനസ്‌ഥാപിക്കാന്‍ ആന്ധ്രയില്‍ നിന്നുള്ള വിദഗ്‌ധര്‍ ജില്ലയിലെത്തി. ആന്ധ്രയില്‍ നിന്നുള്ള ഇലക്ര്‌ടിക്കല്‍ എഞ്ചിനിയര്‍മാരുടെ സംഘമാണു ജില്ലയിലെത്തിയിരിക്കുന്നത്‌.
പാല, കോട്ടയം സര്‍ക്കിളുകളില്‍ ഉണ്ടായിട്ടുള്ള വൈദ്യുതി തടസം പരിഹരിക്കുന്നതിനുള്ള തീവ്ര പ്രവര്‍ത്തനങ്ങളില്‍ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥരുമായി ചേര്‍ന്നു നടത്താനാണിവര്‍ എത്തിയിട്ടുള്ളത്‌. ഒരുലക്ഷത്തി ഇരുപത്തായ്യായിരം ഉപഭോക്‌താക്കളെയാണ്‌ പ്രളയക്കെടുതിയില്‍ വൈദ്യുതി തകരാറ്‌ ബാധിച്ചത്‌.
503 ട്രാന്‍സ്‌ഫോമറുകള്‍ പ്രര്‍ത്തനക്ഷമമല്ലാത്ത അവസ്‌ഥയിലാണ്‌. 290 ഇലക്ര്‌ടിക്‌ പോസ്‌റ്റുകള്‍ ഒടിഞ്ഞു കിടക്കുകയാണ്‌. കോട്ടയം സര്‍ക്കിളിന്റെ പരിധിയിലാണ്‌ നാശനഷ്‌ടം കൂടുതലായി സംഭവിച്ചിട്ടുള്ളത്‌.
വൈദ്യുതി തകരാറുകള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ട നിലയിലാണ്‌. എങ്കിലും നാല്‍പ്പത്തിയൊന്‍പതിനായിരത്തോളം കണക്ഷനുകളിലെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കേണ്ട അടിയന്തിര സാഹചര്യത്തിലാണ്‌ ആന്ധ്രയിലെ ഉദ്യോഗസ്‌ഥരുടെ സഹായം തേടിയത്‌. വെള്ളം ഇറങ്ങിയ വീടുകളില്‍ കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥര്‍ നേരിട്ടെത്തി പരിശോധന നടത്തുന്നുണ്ട്‌.
ഗുരുതരമായ ഇലക്ര്‌ടിക്‌ പ്രശ്‌നങ്ങളുള്ള വീടുകളുടെ കണക്ക്‌ ശേഖരിക്കുന്നുണ്ട്‌. എല്ലാ വീടുകളിലും ഒരു സ്വിച്ച്‌ ആന്റ്‌ പ്ലഗ്‌ പോയിന്റ്‌ അടിയന്തിരമായി സ്‌ഥാപിച്ചു നല്‍കാനാണ്‌ നീക്കം.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW