Saturday, September 15, 2018 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.07 AM

വെച്ചൂര്‍ പാടശേഖരങ്ങളില്‍ 4000 ഏക്കറിലെ കൃഷി നശിച്ചു

വൈക്കം: വൈക്കത്തിന്റെ നെല്ലറയായ വെച്ചൂരില്‍ 30 പാടശേഖരങ്ങളിലായി നാലായിരം ഏക്കറിലധികം കൃഷി പ്രളയത്തില്‍ നശിച്ചു. നാല്‍പ്പതു മുതല്‍ 70 ദിവസം വരെയായ നെല്‍ചെടികളാണ്‌ പ്രളയജലത്തില്‍ മുങ്ങിപ്പോയത്‌.
ഏക്കറിന്‌ 25 മുതല്‍ 30 ക്വിന്റല്‍ വരെ വിളവ്‌ ലഭിക്കുന്ന പാടശേഖരങ്ങളാണ്‌ വെച്ചൂരിലുള്ളത്‌. കാര്‍ഷികമേഖല മാത്രം തൊഴിലായുള്ള ഈ പ്രദേശത്ത്‌ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്നത്‌ 75000 ക്വിന്റല്‍ നെല്ലാണ്‌. ഉല്‍പാദന ഇനത്തില്‍ മാത്രം 17 കോടി രൂപയുടെ നഷ്‌ടമാണ്‌ സംഭവിച്ചിരിക്കുന്നത്‌.
വെച്ചൂര്‍ പാടശേഖരങ്ങളില്‍ വിളനാശം കൂടാതെ വെള്ളം വറ്റിക്കാന്‍ ഉപയോഗിക്കുന്ന മോട്ടോറുകളും അനുബന്ധ സാമഗ്രികളും നശിച്ചു. 60 മോട്ടോറുകള്‍ക്കായി 4.20 കോടി രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ട്‌.
ഇനി കൃഷിയിറക്കാന്‍ ഒരുമണി വിത്തുപോലും കര്‍ഷകന്റെ പക്കലില്ല. നിലവിലുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

Ads by Google
Advertisement
Thursday 23 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW