Friday, September 14, 2018 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.06 AM

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്‌

uploads/news/2018/08/242737/2.jpg

പത്തനാപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്‌. പത്തനാപുരം മേഖലയില്‍
വെള്ളം കയറിയ വീടുകളിലും പരിസര പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ക്ലോറിനേഷന്‍ നടത്തി. വെള്ളം കയറിയ വീടുകളിലെ കിണറുകള്‍, ശോച്യാലയങ്ങള്‍, പരിസര പ്രദേശങ്ങള്‍ തുടങ്ങിയിടത്ത്‌ ക്ലോറിനേഷന്‍ നടത്തി.കൂടാതെ എലിപ്പനി, വയറിളക്കം, ഛര്‍ദില്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളും വീടുകളിലെത്തി നല്‍കി. കുണ്ടയം, മഞ്ചളളൂര്‍. നെടുംപറമ്പ്‌, കല്ലുംകടവ്‌ തുടങ്ങിയ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മെഡിക്കല്‍ ഓഫീസര്‍ നയന, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സുധര്‍ശനന്‍പിള്ള, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സുധ, ഹെല്‍ത്ത്‌ നഴ്‌സ് നാരായണി. ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. വെള്ളം കയറി ചെളിയും മറ്റും നിറഞ്ഞ വീടുകള്‍ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച്‌ വരും ദിവസങ്ങളില്‍ ശുചീകരിക്കും.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പത്തനാപുരം താലൂക്ക്‌ ആസ്‌ഥാനത്ത്‌ ആലോചനായോഗം ചേര്‍ന്നു.
തകര്‍ന്ന വീടുകളുടെയും മറ്റും കണക്കെടുക്കാന്‍ റവന്യൂ അധികാരികളെ ചുമതലപ്പെടുത്തി.കൃഷി നാശം കണക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കൃഷിവകുപ്പിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മാലിന്യം നിറഞ്ഞ വീടുകള്‍ ശുചീകരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ശുചീകരണസംഘങ്ങള്‍ പഞ്ചായത്ത്‌ തലത്തില്‍ രൂപികരിക്കും. തകര്‍ന്നുകിടക്കുന്ന ഗ്രാമീണ റോഡുകള്‍ യുദ്ധകാലടിസ്‌ഥാനത്തില്‍ നവീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. തഹസീല്‍ദാര്‍ കെ.ആര്‍.മിനി, ഗ്രാമ
പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍,റവന്യൂ - കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Ads by Google
Advertisement
Thursday 23 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW