Sunday, September 09, 2018 Last Updated 46 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.06 AM

ബക്കറ്റ്‌ പിരിവില്‍ ജനം പൊറുതിമുട്ടുന്നു

ചടയമംഗലം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരില്‍ രാഷ്‌ട്രീയക്കാരും മറ്റുള്ളവരും നടത്തുന്ന ബക്കറ്റ്‌ പിരിവില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നു.
ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ നല്‍കാനെന്നു പറഞ്ഞു രാഷ്‌ട്രീയക്കാര്‍ക്കു പുറമെ ഒട്ടനവധി കടലാസ്‌ സംഘടനകളുടെ പേരിലാണു പിരിവു നടത്തുന്നതെന്നാണ്‌ ആരോപണം. ബക്കറ്റ്‌ പിരിവുമാ യി എത്തുന്നവര്‍ക്കു അവശ്യസാധനങ്ങള്‍ കൊടുത്താല്‍ വാങ്ങാന്‍ കൂട്ടാക്കാറുമില്ല. ഇതാണ്‌ പൊതുജനങ്ങള്‍ക്ക്‌ സംശയങ്ങള്‍ക്ക്‌ ഇടനല്‍കുന്നതെന്നാണ്‌ ആക്ഷേപം.
നേരത്തെ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബക്കറ്റ്‌ പിരിവുകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ വീടുകള്‍ തോറുമാണു പിരിവു നടത്തുന്നത്‌.
ഒരു ദിവസം തന്നെ പത്തിലധികം പേരാണു പല സംഘടനകളുടെ പേരില്‍ ബക്കറ്റുമായി പിരിവിനെത്തുന്നതെന്നാണ്‌ പരാതി.
ചില സംഘടനകള്‍ മാത്രമാണു പണം സ്വീകരിക്കാതെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിക്കുന്നതിനായി വസ്‌ത്രം, കുടിവെള്ളം, പലചരക്ക്‌ സാധനങ്ങള്‍ തുടങ്ങിയവ സ്വീകരിക്കുന്നത്‌. ഇത്തരക്കാരെ അകമഴിഞ്ഞാണ്‌ ഓരോ വീട്ടുകാരും സഹായിക്കുന്നത്‌.
വാഹനമോടിക്കുന്നവര്‍ക്കും വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും മാത്രമല്ല റോഡിലിറങ്ങിയാല്‍ പിരിവു കൊടുക്കണമെന്ന പേടിയിലാണ്‌ ആളുകള്‍.
അനധികൃതമായി ബക്കറ്റ്‌ പിരിവും പണപ്പിരിവും നടത്തുന്നവര്‍ക്കെതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 23 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW