Thursday, November 15, 2018 Last Updated 52 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.06 AM

ചര്‍ച്ച ഫലം കണ്ടു; ബോണസ്‌ ധാരണയായി

കൊല്ലം: ചുമട്ടുതൊഴിലാളികളുടെ 2017-18 വര്‍ഷത്തെ ബോണസായി 20750 രൂപയും മിനിമം കൂലിയായി 550 രൂപയും നല്‍കാന്‍ യൂണിയന്‍ ഭാരവാഹികളും തൊഴിലുടമാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കൂടാതെ വര്‍ഷം ഒന്‍പത്‌ ഒഴിവുശമ്പളം പുതുക്കിയ മിനിമം കൂലിയുടെ അടിസ്‌ഥാനത്തില്‍ നല്‍കാനും തീരുമാനിച്ചു.
ജില്ലാ ലേബര്‍ ഓഫീസര്‍ എ. ബിന്ദുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണു തീരുമാനം.
പ്രൈവറ്റ്‌ ബസ്‌ തൊഴിലാളികളുടെ ബോണസ്‌ 2015-16 ലെ ഫെയര്‍ വേജസ്‌ അടിസ്‌ഥാനത്തില്‍ 8.33 ശതമാനവും എക്‌സ്ഗ്രേഷ്യ 1000 രൂപയും നല്‍കാന്‍ ധാരണയായി. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ടി.ആര്‍. മനോജ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുരഞ്‌ജന യോഗത്തിലാണു തീരുമാനം. ജില്ലയിലെ സിനിമാ തീയറ്ററുകളിലെ തൊഴിലാളികള്‍ക്ക്‌ 2017-18 വര്‍ഷത്തെ ബോണസ്‌ നല്‍കുന്നതിനു തൊഴിലുടമാ- തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. തൊഴിലാളികള്‍ക്ക്‌ ബോണസായി വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനവും എക്‌സ്ഗ്രേഷ്യയായി 13.75 ശതമാനവും ഉത്സവബത്തയായി 150 രൂപയും നല്‍കാന്‍ ധാരണയായി.
കൂടാതെ നിലവില്‍ നാല്‌ ഷോകള്‍ നടത്തുന്ന തീയറ്ററുകളില്‍ ഏഴു രൂപയും മറ്റു തീയറ്ററുകളില്‍ ഒരു ഷോയ്‌ക്ക് അഞ്ചു രൂപയും ബാറ്റയായി നല്‍കാനും തീരുമാനമായി. കൊല്ലം ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ടി.ആര്‍. മനോജ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന അനുരജ്‌ഞന യോഗത്തിലാണു ധാരണയായത്‌.
ജില്ലയിലെ വിവിധ ലോറികളിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവരുടെ 2017-18 വര്‍ഷത്തെ ബോണസായി ഡ്രൈവര്‍ക്ക്‌ 8,750 രൂപയും ക്ലീനര്‍ക്ക്‌ 7,750 രൂപയും നല്‍കാന്‍ യൂണിയന്‍ ഭാരവാഹികളും തൊഴിലുടമാ പ്രതിനിധികളും ജില്ലാ ലേബര്‍ ഓഫീസര്‍ എ. ബിന്ദുവിന്റെ അധ്യക്ഷതയില്‍ കൂടിയ അനുരഞ്‌ജനാ യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ വിവിധ ഹോട്ടലുകളിലും റസേ്‌റ്റാറന്റുകളിലേയും തൊഴിലാളികളുടെ 2017-18 വര്‍ഷത്തെ ബോണസായി വാര്‍ഷികവേതനത്തിന്റെ 20 ശതമാനവും എക്‌സ്ഗ്രേഷ്യയായി 18.5 ശതമാനവും ഉത്സവബത്തയായി ഏഴു ദിവസത്തെ ശമ്പളവും ഗുഡ്‌വില്‍ അലവന്‍സായി 350 രൂപയും ഓണം അഡ്വാന്‍സായി 2700 രൂപയും നല്‍കാന്‍ യൂണിയന്‍ ഭാരവാഹികളും തൊഴിലുടമാ പ്രതിനിധികളും ജില്ലാ ലേബര്‍ ഓഫീസര്‍ എ. ബിന്ദുവിന്റെ അധ്യക്ഷതയില്‍ കൂടിയ അനുരഞ്‌ജന യോഗത്തില്‍ തീരുമാനിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW