കൊല്ലം: മഴക്കെടുതിയെത്തുടര്‍ന്നു കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ 19289 പേരില്‍ 18069 പേര് ഇന്നലെ വീടുകളിലേക്കു മടങ്ങി.112 ക്യാമ്പുകള്‍ തുറന്ന ജില്ലയില്‍ ഇനി ശേഷിക്കുന്നത് 13 ക്യാമ്പുകളിലായി 1220 പേരാണ്. ഇനിയുള്ള ഏഴു ക്യാമ്പുകള്‍ കൊല്ലം ജില്ലക്കാര്ക്കുവേണ്ടിയും ആറു ക്യാമ്പുകള്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ക്കുമാണ്.
നിലവിലുള്ള ക്യാമ്പുകളുടെ പട്ടിക ചുവടെ: ചിറക്കര പകല്‍വീട്, ജി.എല്‍.പി.എസ്. അഴകിയകാവ്, എസ്.എന്‍. സെന്‍ട്രല്‍ സ്കൂള്‍ കോതപുരം, ജി.എല്‍.പി.എസ് കരിന്തോട്ടുവ, അമൃത യു.പി.എസ്. പാവുമ്പ, തൊടിയൂര്‍ വേങ്ങര എല്‍.പി.എസ്, ജി.എല്‍.പി സ്കൂള്‍ ചവറ,ജി.എച്ച്.എസ്.എസ് ഓച്ചിറ. അമൃത എന്‍ജിനീയറിങ് കോളജ് കെ.എസ്. പുരം, ഇന്‍ഫന്റ് ജീസസ് സ്കൂള്‍ കൊല്ലം, കുന്നത്ത് വീട് മുളവന, ശൂരനാട് നോര്‍ത്ത് കെ.എന്‍.ആര്. എല്‍.പി.എസ്, മുരുക്കുമ്പുഴ ഗുരുമന്ദിരം.