Wednesday, November 14, 2018 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.06 AM

കരകളിലെത്തിയതു നിരവധി ജീവനുകള്‍; നാടിന്‌ അഭിമാനമായി റെനിയും സാംസനും

പത്തനാപുരം: കലിതുളളി ഒഴുകിയ വരട്ടാറിനേയും മണിമലയാറിനേയും പമ്പയാറിനെയും അതിജീവിച്ചു റെനിയും സാംസനും ചേര്‍ന്നു കരകളിലെത്തിച്ചതു നൂറുകണക്കിന്‌ ജീവനുകള്‍. അഞ്ചു ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും പങ്കുവച്ചതു ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ്‌. വെളളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്നും വയോധികരെയും കൈകുഞ്ഞുങ്ങളേയുമടക്കം രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനിടെ ബോട്ടിന്റെ ഡീസല്‍ തീര്‍ന്നതും കുത്തൊഴുക്കില്‍ പെട്ട്‌ തുരുത്തില്‍ അകപ്പെട്ടുപോയതടക്കം നിരവധി നേര്‍ അനുഭവങ്ങളാണ്‌ റെനിയും സാംസനും പങ്കുവച്ചത്‌. പത്തനാപുരം സ്വദേശികളായ ഇവര്‍ കടലിന്റെ അടിത്തട്ടില്‍ വരെ ജോലിചെയ്യുന്ന അണ്ടര്‍ വാട്ടര്‍ ഡൈവേഴ്‌സാണ്‌. അതിനാല്‍ കരകവിഞ്ഞൊഴുകിയ ആറ്റിലേക്ക്‌ എടുത്തുചാടാവാനും വീടുകളിലെ ടെറസിന്റെ മുകളില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കാനും ഇരുവര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. രാജ്യത്തിനു പുറത്തും നിരവധി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും ഇവര്‍ക്കു സാധിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW