Friday, September 14, 2018 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.04 AM

ബസുകള്‍ കാരുണ്യ യാത്ര നടത്തി

uploads/news/2018/08/242727/1.jpg

തലശ്ശേരി: തലശ്ശേരി പ്രൈവറ്റ്‌ ബസ്സ്‌ ഓപ്പറേറ്റേര്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ബസ്സുകള്‍ കാരുണ്യ യാത്ര നടത്തി. സര്‍വ്വീസ്‌ നടത്തി കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക്‌ കൈമാറും.പ്രളയത്തില്‍ എല്ലാം നഷ്‌ടപ്പെട്ടവര്‍ക്കായി പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ്‌ കാരുണ്യ യാത്ര നടത്തുന്നത്‌. അസോസി യേഷന്റെ കീഴിലുള്ള ഏകദേശം 300 ഓളം ബസ്സുകളാണ്‌ ഇന്നലെ സര്‍വ്വീസ്‌ നടത്തുന്നത്‌. തൊഴിലാളികളുടെ വേതനവും ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാന്‍ തൊഴിലാളി യൂണിയനുകളും തീരുമാനിച്ചു. പുതിയ ബസ്സ്‌ സ്‌റ്റാന്റില്‍ നടന്ന പരിപാടി കണ്ണൂര്‍ ആര്‍.ടി.ഒ എം.മനോഹരന്‍ ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു. അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമെന്ന്‌ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം.രാഘവന്‍ അദ്ധ്യക്ഷനായി. കെ. ഗംഗാധരന്‍ , തലശ്ശേരി ജോയിന്റ്‌ ആര്‍.ടി.ഒ എം.സുരേഷ്‌ ബാബു, ട്രേഡ്‌ യൂണിയന്‍ നേതാക്കളായ എം.കെ. ഗോപി , പി.ജനാര്‍ദ്ദനന്‍ , പി.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW