Tuesday, July 23, 2019 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.04 AM

ദുരിതബാധിതരെ സഹായിക്കാന്‍ പോലീസും രംഗത്ത്‌

ഇരിട്ടി: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ ഭക്ഷണ സാധനങ്ങളും ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങളും പോലീസ്‌ സേ്‌റ്റഷനുകളിലും സ്വീകരിക്കുന്നു.
ഇരിട്ടി സബ്‌ ഡിവിഷന്‌ കീഴിലുള്ള പോലീസ്‌ സേ്‌റ്റഷനുകളിലാണ്‌ സഹായങ്ങള്‍ സ്വീകരിക്കുന്നത്‌. ഇരിട്ടി ഡി.വൈ.എസ്‌.പി പ്രജീഷ്‌ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം പൊതുജനങ്ങളില്‍ നിന്നും സ്‌ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഇനി മുതല്‍ പോലിസ്‌ സേ്‌റ്റഷനുകളിലും സ്വീകരിക്കും
. എളുപ്പത്തില്‍ കേടുവരാത അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കളും പുതിയ വസ്‌ത്രങ്ങളുമാണ്‌ സേ്‌റ്റഷന്‍ മുഖേനസ്വീകരിക്കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായവും പോലീസ്‌ സേ്‌റ്റഷനുകളില്‍ സ്വീകരിക്കും. ഇതിനുള്ള രസീതം നല്‍കും. സുമനസുകള്‍ വിവരം അറിയിച്ചാല്‍ പോലീസ്‌ അവിടെ എത്തി സ്വീകരിക്കും. സഹായങ്ങള്‍ എത്തിക്കുന്നത്‌ എങ്ങനെയെന്ന്‌ അന്വേഷിച്ച്‌ നിരവധി പേര്‍ ഫോണ്‍ മുഖാന്തരവും നേരിട്ടും പോലീസിനെ സമീപിക്കുന്നുണ്ട്‌
. ഇതെല്ലാം പരിഗണിച്ചും ക്യാമ്പുകളില്‍ ഭക്ഷണത്തിന്‌ അല്‌പം പോലും ക്ഷാമം ഉണ്ടാകാതിരിക്കാനുമാണ്‌ ഇത്തരം ഒരു നടപടിയെന്ന്‌ ഡി.വൈ.എസ്‌.പി പറഞ്ഞു.23 ന്‌ സഹായങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കും. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ബന്ധപ്പെടാം. ഫോണ്‍:9497990140

Ads by Google
Advertisement
Thursday 23 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW