കണ്ണൂര്‍: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരാതി പരിഹാര അദാലത്ത് പഞ്ചായത്ത് ഹാളില്‍ സി.കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി രമേശന്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.സി രാജന്, ഷൈനി, എം ചന്ദ്രിക, പഞ്ചായത്ത് സെക്രട്ടറി കെ രമണി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ വെള്ളോറ, എരമം, കുറ്റൂര്‍ വില്ലേജ് ഓഫിസര്‍മാര്‍, കൃഷി, ആരോഗ്യം, മൈനര്‍ ഇറിഗേഷന്‍, താലൂക്ക് സപ്ലൈ ഓഫീസ്, കെ എസ് ഇ ബി, ജില്ലയുടെ ലീഡ് ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.
ആകെ ലഭിച്ച 97 പരാതികളില്‍ 42 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്കയച്ചു. പരാതികളില്‍ 29 എണ്ണം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്പെടുത്താനുള്ളതായിരുന്നു. ഭൂനികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ടതും പട്ടയ പ്രശ്നങ്ങളും പരാതികളായെത്തി.