Friday, November 09, 2018 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.03 AM

ഭര്‍ത്താവിന്റെ വിയോഗമറിയാതെ ഓമന സ്‌നേഹമന്ദിരത്തില്‍

uploads/news/2018/08/242720/5.jpg

മുരിക്കാശേരി: ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത അറിയാതെ ഓമന സ്‌നേഹമന്ദിരത്തില്‍. അഞ്ചുവര്‍ഷമായി പടമുഖം സ്‌നേഹമന്ദിരത്തിലെ അന്തേവാസിയായ ഓമന (40) ഏറെ പ്രതീക്ഷകളോടെയാണ്‌ ഇത്തവണത്തെ ഓണം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ആഘോഷിക്കാനായി കാത്തിരുന്നത്‌.
എന്നാല്‍ അപ്രതീക്ഷിതമായി ഉരുള്‍ പൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം ഓമനയുടെ പ്രതീക്ഷകളെ തട്ടിത്തകര്‍ത്തു. മുട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ കഴുമറ്റത്തില്‍ അനില്‍കുമാറിന്റെ ഭാര്യയാണ്‌ ഓമന. ഇവരുടെ രണ്ടു മക്കള്‍ അത്ഭുതകരമായി രക്ഷപെട്ടിരുന്നു.
അനില്‍കുമാറിന്റെ മരണവിവരം പത്രവാര്‍ത്തയിലൂടെയാണു സ്‌നേഹമന്ദിരം അധികൃതര്‍ അറിഞ്ഞത്‌. അപ്പോഴേക്കും അനില്‍കുമാറിന്റെ സംസ്‌കാരം നടന്നിരുന്നു. മാനസികരോഗത്തിനു ചികിത്സയിലായിരുന്ന ഓമന ഇപ്പോള്‍ രോഗം സുഖപ്പെടുന്ന അവസ്‌ഥയിലാണ്‌.
ഓണത്തിനു തന്റെ വീട്ടില്‍ ഉണ്ടാക്കാന്‍ പോകുന്ന വിഭവങ്ങളേക്കുറിച്ച്‌ കൂട്ടുകാരികളോട്‌ വാതോരാതെ സംസാരിക്കുകയും ഇനിയുള്ള കാലം തന്റെ ഭര്‍ത്താവിന്റേയും മക്കളുടേയും കൂടെ കൊതിതീരെ ജീവിക്കുവാനുള്ള ആഗ്രഹം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഓമനയെ കാണുമ്പോള്‍ സ്‌നേഹമന്ദിരം കുടുംബാംഗങ്ങളുടെ നെഞ്ചു തകരുകയാണ്‌. താന്‍ ഏറെ സ്‌നേഹിക്കുന്ന ഭര്‍ത്താവിന്റെ വരവിനായി അക്ഷമയായി കാത്തിരിക്കുന്ന ഓമനയോട്‌ ഇക്കാര്യം എങ്ങനെ അറിയിക്കും, അറിഞ്ഞാല്‍ തന്നെ എപ്രകാരം പ്രതികരിക്കും എന്ന ആശങ്കയിലാണ്‌ സ്‌നേഹമന്ദിരം അധികൃതര്‍.

Ads by Google
Advertisement
Thursday 23 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW