Tuesday, November 13, 2018 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.03 AM

മാവടിയിലെ വിള്ളല്‍ സോയില്‍ പൈപ്പിങ്ങെന്ന്‌ കണ്ടെത്തല്‍

uploads/news/2018/08/242719/4.jpg

നെടുങ്കണ്ടം: മാവടിയില്‍ ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം സോയില്‍ പൈപ്പിങ്ങെന്ന്‌ പ്രാഥമിക നിഗമനം. വിശദമായ പഠനത്തിനു ജില്ലാ ജിയോളജി വിഭാഗം സംസ്‌ഥാന ജിയോളജി അഡ്‌മിനിസ്‌ട്രറ്റീവിനു റിപ്പോര്‍ട്ട്‌ നല്‍കി.
മേഖലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു ഭൂമിക്കു സമ്മര്‍ദമുണ്ടായതിനെത്തുടര്‍ന്നു പുതിയ നീരുറവകളടക്കം പ്രത്യക്ഷപ്പെട്ടതായാണു കണ്ടെത്തല്‍. നിലവില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളലുകള്‍ക്ക്‌ ആഴം കൂടുതലുണ്ട്‌. മാവടി മേഖലയിലെ ഭൂമിയില്‍ 150 അടി കനത്തിലാണു മണ്ണുള്ളത്‌.
അതിതീവ്ര മഴ തൂടര്‍ന്നതോടെ മണ്ണിലേക്കിറങ്ങിയ വെള്ളം ഒഴുകുന്നതിനു തടസം നേരിട്ടതോടെ ഭൂമിക്കടിയിലൂടെ ചാലുകള്‍ രൂപപ്പെട്ടു.
ഇതോടെ മണ്ണിടിഞ്ഞുതാഴുകയും ഭൂമിയില്‍ വിള്ളല്‍ രൂപപ്പെടുകയും ചെയ്‌തതെന്നാണു ജിയോളജി വിഭാഗത്തിന്റെ നിഗമനം. ജില്ലാ ജിയോളജിസ്‌റ്റ്‌ ഡോ. ബി. അജയകുമറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW