Sunday, November 18, 2018 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.03 AM

വീട്‌ നിര്‍മിക്കാന്‍ രേണ്ടക്കര്‍ നല്‍കി ദമ്പതികള്‍

uploads/news/2018/08/242718/3.jpg

വണ്ടിപ്പെരിയാര്‍: പ്രളയദുരിതത്തില്‍ കിടപ്പാടം ഇല്ലാതായവര്‍ക്കു വീട്‌ നിര്‍മിക്കാന്‍ സ്‌ഥലം സൗജന്യമായി നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥ ദമ്പതികള്‍.
പീരുമേട്‌ സിവില്‍ സപ്ലൈസ്‌ റേഷന്‍ ഇന്‍സ്‌പെക്‌ടറായ വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ കലാംനഗറില്‍ കനകംഭവന്‍ എം. ഗണേശന്‍, ഭാര്യയും പെരിയാര്‍ വില്ലേജിലെ യു.ഡി. ക്ലാര്‍ക്കുമായ ഏഴിലരസിയുമാണ്‌ ഇരുവരുടെയും പേരിലുള്ള രണ്ടേക്കര്‍ സ്‌ഥലം നല്‍കിയത്‌. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന യോഗത്തില്‍ ഇരുവരും മന്ത്രി എം.എം. മണിക്ക്‌ സമ്മതപത്രം കൈമാറി. കഴിഞ്ഞദിവസം ഫെയ്‌സ്‌ബുക്കില്‍ ഇതു സംബന്ധിച്ചു ഗണേശന്‍ പോസ്‌റ്റ്‌ ഇട്ടതോടെ ഇരുവര്‍ക്കും അഭിനന്ദനപ്രവാഹമായിരുന്നു. പ്രളയത്തെത്തുടര്‍ന്ന്‌ വണ്ടിപ്പെരിയാറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇരുവരും സേവനമനുഷ്‌ഠിച്ചിരുന്നു. ക്യാമ്പിലെ അംഗങ്ങളായ വള്ളക്കടവ്‌ മുതല്‍ ചപ്പാത്ത്‌ വരെയുള്ള മേഖലയിലെ വീട്‌ നഷ്‌ടപ്പെട്ടവരുടെ വേദന നേരില്‍ക്കണ്ടതോടെയാണു സ്‌ഥലം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്‌.
അമ്മയും രണ്ടു കുട്ടികളുമടങ്ങുന്നതാണ്‌ ഇവരുടെ കുടുംബം. കൂടാതെ 10 വര്‍ഷത്തിലധികമായി സൗജന്യ പി.എസ്‌.സി. പരിശീലന കേന്ദ്രവും വണ്ടിപ്പെരിയാറില്‍ നടത്തിവരുന്നു.
ഇരുവരുടെയും പ്രവൃത്തിയെ പ്രകീര്‍ത്തിച്ച്‌ നിരവധിയാളുകളാണ്‌ അഭിനന്ദനവുമായി എത്തുന്നത്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW