Monday, November 19, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.03 AM

ആറുമാസം പ്രായമുള്ള അലോണ്‍ മുതല്‍ 108 വയസുകാരി തങ്കമ്മ വരെ

uploads/news/2018/08/242716/1.jpg

കട്ടപ്പന: സെന്റ്‌ ജോര്‍ജ്‌ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആറുമാസം പ്രായമുള്ള അലോണ്‍ മുതല്‍ 108 വയസുകാരി തങ്കമ്മ വരെ. കഴിഞ്ഞദിവസം ദുരിതാശ്വാസ ക്യാമ്പ്‌ സന്ദര്‍ശിക്കാനെത്തിയ കലക്‌ടര്‍ ജീവന്‍ കെ.ബാബുവിനോടു മോന്‍ ഏതാ? എന്നു ചോദിച്ചായിരുന്നു വലിയപാറ തയ്യില്‍ തങ്കമ്മ ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്‌.
18 വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ കുട്ടപ്പന്‍ മരിച്ചതോടെ മകന്‍ ശശിക്കൊപ്പമാണു തങ്കമ്മ താമസിക്കുന്നത്‌. കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞുവീണ്‌ ഇവരുടെ വീട്‌ അപകടാവസ്‌ഥയിലായതോടെയാണ്‌ തങ്കമ്മയും ശശിയും ശശിയുടെ ഭാര്യ ജഗദമ്മയും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്‌.
ക്യാമ്പിലെത്തുന്ന എല്ലാവരെയും മോനെ എന്നുവിളിച്ച്‌ അടുത്തിരുത്തി സുഖവിവരങ്ങള്‍ തിരക്കുന്ന തങ്കമ്മ എല്ലാവരുടെയും വല്യമ്മച്ചിയായി മാറി. 10 സെന്റ്‌ സ്‌ഥലവും ഒരു ചെറിയ വീടും മാത്രമാണ്‌ ഇവര്‍ക്കുള്ളത്‌. വീട്‌ പണിതപ്പോഴുണ്ടായ കടം ഇപ്പോഴും നിലവിലുണ്ട്‌. ഇതിനിടെയാണ്‌ വീട്‌ അപകടാവസ്‌ഥയിലായത്‌. തന്റെ ജീവിതത്തിനിടയില്‍ ഇത്രവലിയ മഴയും പ്രളയവും ആദ്യമായാണെന്നു തങ്കമ്മ പറയുന്നു.
വലിയകണ്ടം മൂക്കനോലില്‍ സ്വപ്‌ന-മോനച്ചന്‍ ദമ്പതികളുടെ ഇളയ മകനാണ്‌ ആറുമാസം പ്രായമുള്ള അലോണ്‍.
ആറു സെന്റ്‌ സ്‌ഥലത്ത്‌ ഷെഡ്‌ കെട്ടിയാണു നാലു മക്കള്‍ക്കൊപ്പം ഇവര്‍ താമസിച്ചുവന്നത്‌. മേസ്‌തിരി പണിക്കാരനായ മോനച്ചന്റെ വരുമാനമാണു കുടുംബത്തിന്റെ ഏക ആശ്രയം. നഗരസഭയില്‍ നിന്നു ഇവര്‍ക്കു വീട്‌ അനുവദിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW