Friday, September 14, 2018 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.02 AM

ഹാരിസണ്‍ പ്ലാന്റേഷനില്‍ കുടില്‍ കെട്ടിയവരെ ഇറക്കിവിട്ടു

തൊടുപുഴ: പിരിച്ചുവിട്ട ദുരിതാശ്വാസക്യാമ്പില്‍നിന്നും അഭയം തേടിയെത്തിയവര്‍ക്ക്‌ ഇടം നല്‍കാതെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ വീടു വിട്ടിറങ്ങി ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പത്തു കുടംബങ്ങള്‍, ക്യാമ്പ്‌ പിരിച്ചുവിടുമെന്ന അറിയിപ്പിനെ തുടര്‍ന്നാണു ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്‌ഥതയിലുള്ള റബര്‍ എസ്‌റ്റേറ്റില്‍ താല്‍ക്കാലികമായി താമസത്തിന്‌ ഇടം കണ്ടെത്തിയത്‌.
എന്നാല്‍ ഇവരെ ഇവിടെനിന്നും ബലമായി മാറ്റുകയായിരുന്നു എസ്‌റ്റേറ്റ്‌ അധികൃതര്‍. ഇത്‌ നേരിയ സംഘര്‍ഷത്തിനു കാരണമായി. രണ്ടാഴ്‌ചയിലധികമായി കോടിക്കുളം പഞ്ചായത്തിലെ തെന്നത്തൂര്‍ പ്രദേശത്തെ 180 പേരാണ്‌ കാളിയാര്‍ പുഴയില്‍നിന്ന്‌ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു ക്യാമ്പുകളിലേക്കു പോയത്‌. വെള്ളത്തിനടിയിലായ വീടുകള്‍ വാസയോഗ്യമല്ലാതായി. വെള്ളമിറങ്ങിയശേഷം നിരവധിപേര്‍ തിരികെ വീടുകളിലേക്കു പോയെങ്കിലും പത്തു വീട്ടുകാര്‍ തെന്നത്തൂര്‍ സെന്റ്‌ മേരീസ്‌ സ്‌കൂളിലെ ക്യാമ്പില്‍ തുടര്‍ന്നു.
ഇവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നതു മൂലം ക്യാമ്പുകളില്‍നിന്നും തിരികെ പോകാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ ഇവിടെയുള്ള ക്യാമ്പ്‌ പിരിച്ചുവിടാന്‍ ഇന്നലെ ഉച്ചയോടെ വില്ലേജ്‌ അധികൃതര്‍ നിര്‍ദേശിച്ചത്‌.
ഇതേത്തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെയോടെ ഗര്‍ഭിണികളായ രണ്ടു സ്‌ത്രീകള്‍ ഉള്‍പ്പടെ ക്യാമ്പിലുണ്ടായിരുന്നവര്‍ സമീപത്തെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ എസ്‌റ്റേറ്റിന്റെ ഒരുഭാഗത്തു ഷീറ്റുകള്‍ വലിച്ചുകെട്ടി സാധന സമഗ്രികളുമായി താമസിക്കാനെത്തുകയായിരുന്നു. വീടുകള്‍ കേടുപാടുകള്‍ തീര്‍ത്തു വാസയോഗ്യമാകുംവരെ താല്‍ക്കാലിക വാസസ്‌ഥലം ഒരുക്കി നല്‍കണമെന്ന്‌ അധികൃതരോട്‌ ആവശ്യപ്പെട്ടിരുെന്നങ്കിലും നടപടി ഉണ്ടാകാത്തതിനേത്തുടര്‍ന്നാണ്‌ എസ്‌റ്റേറ്റിന്റെ ഒരുഭാഗം താമസത്തിനായി കണ്ടെത്തിയത്‌. എന്നാല്‍ തോട്ടം അധികൃതര്‍ ഇതിന്‌ അനുവദിച്ചില്ല. ഇവര്‍ക്കെതിരേ അക്രമം അഴിച്ചുവിടാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്‌.
രംഗം വഷളായതോടെ പോലീസും സ്‌ഥലത്തെത്തി. തുടര്‍ന്ന്‌ തൊടുപുഴ തഹസില്‍ദാര്‍ ഇടപെട്ട്‌ ക്യാമ്പിന്റെ പ്രവര്‍ത്തനം രണ്ടുദിവസത്തേക്കുകൂടി നീട്ടിവയ്‌ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവരുടെ പുനരധിവാസം സംബന്ധിച്ച്‌ പഞ്ചായത്ത്‌ അധികൃതരുമായി ചര്‍ച്ച ചെയ്‌ത്‌ ഉടന്‍ പരിഹരം കാണുമെന്നും ഉറപ്പു നല്‍കി. എന്നാല്‍ എസ്‌റ്റേറ്റ്‌ ഉടമസ്‌ഥര്‍ കൈയടക്കി വച്ചിരിക്കുന്ന പുറംപോക്ക്‌ ഭൂമി തങ്ങള്‍ക്ക്‌ താമസത്തിനായി വിട്ടുനല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മുമ്പില്ലാത്ത വിധം കാളിയാര്‍ പുഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതിനുകാരണം പരിതപ്പുഴയില്‍ പൈങ്ങോട്ടുര്‍ പഞ്ചായത്ത്‌ നിര്‍മിച്ച ചെക്‌ഡാമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW