Friday, September 14, 2018 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.02 AM

റോഡ്‌ ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ നടപടി ആരംഭിച്ചു

രാജകുമാരി: റോഡുകള്‍ തകര്‍ന്ന ഹൈറേഞ്ച്‌ ഒറ്റപ്പെട്ട അവസ്‌ഥയില്‍ തുടരുന്നു. ഇതിനു പരിഹാരം കാണാനുള്ള പരിശ്രമത്തിലാണു പൊതുമരാമത്ത്‌ വകുപ്പ്‌. ഹൈറേഞ്ചിലെ പലമേഖലകളിലും വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുനസ്‌ഥാപിക്കാനായെങ്കിലും റോഡുകള്‍ പൂര്‍വസ്‌ഥിതിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഹൈറേഞ്ചിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ അടിമാലി- പൂപ്പാറ സംസ്‌ഥാനപാതയിലെ പന്ന്യാര്‍കുട്ടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുഗ്രാമം ഒന്നാകെ ഇല്ലാതായി. റോഡിന്റെ തകര്‍ച്ചമൂലം ഹൈറേഞ്ചിന്‌ അടിമാലിയുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു. നിലവില്‍ ഇതുവഴി ബസ്‌ സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ടെങ്കിലും പന്ന്യാര്‍കുട്ടി, പൊന്‍മുടി,കൊന്നത്തടി നിവാസികള്‍ക്ക്‌ അഞ്ചുകിലോമീറ്ററോളം കാല്‍നടയായി തേക്കിന്‍കാനത്ത്‌ എത്തിയശേഷം ഇവിടെനിന്നു വേണം അടിമാലിയിലേക്കെത്താന്‍. ഇതിനിടെ പിയാറുകുടി റോഡ്‌ തുറന്നുനല്‍കാന്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ നടപടികളാരംഭിച്ചു. മൂന്ന്‌ ജെ.സി.ബികളുടെയും നാട്ടുകാരുടെയും പരിശ്രമം ഇവിടെ തുടരുകയാണ്‌. അധികം വൈകാതെ തന്നെ പ്രധാന റോഡിലൂടെയുള്ള ഗതാഗതം സാധ്യമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.

Ads by Google
Advertisement
Thursday 23 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW