Tuesday, November 06, 2018 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.02 AM

അതിജീവനത്തിനായ്‌ ഒന്നിച്ച്‌ നാട്‌; തളിരിട്ട്‌ പ്രതീക്ഷകള്‍

മറയൂര്‍: ഉരുള്‍പൊട്ടലില്‍ മറയൂര്‍- മൂന്നാര്‍ റോഡ്‌ പൂര്‍ണമായും തകര്‍ന്നു യാത്ര ദുരിത പൂര്‍ണമായതിനാല്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖല ഒറ്റപ്പെട്ടു.
ബദല്‍ പാതയായ കാന്തല്ലൂര്‍ വഴി മൂന്നാറിലേക്കെത്താവുന്ന മന്നവന്‍ ചോലയിലൂടെയുള്ള എസ്‌.പി. പുരം റോഡ്‌ തുറന്ന്‌ നല്‍കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കാന്തല്ലൂര്‍ പെരുമലയില്‍നിന്ന്‌ കുണ്ടള-മാട്ടുപ്പെട്ടി വഴി എളുപ്പത്തില്‍ മൂന്നാറിലേക്കെത്തിപ്പെടാവുന്ന സേതുപാര്‍വതി റോഡ്‌ തുറന്ന്‌ നല്‍കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌. പൂഞ്ഞാര്‍ രാജവംശകാലം മുതല്‍ മറയൂര്‍ -കാന്തല്ലൂര്‍ തോട്ടം മേഖലയിലള്ളവര്‍ മൂന്നാറിലേക്കും വട്ടവടയിലേക്കും എളുപ്പത്തിലും സുരക്ഷിതമായും എത്താന്‍ ഉപയോഗിച്ചിരുന്ന റോഡില്‍ പെരുമലമുതല്‍-കുണ്ടള മത്താപ്പ്‌ വരേയുള്ള ആറുകിലോമീറ്റര്‍ വനത്തിനുള്ളിലുടെ കടന്നു പോകുന്നതിനാല്‍ വനംവകുപ്പ്‌ അധികൃതര്‍ യാത്ര നിരോധിച്ചിരുന്നു. 1998 ല്‍ മൂന്നേമുക്കാല്‍ കോടി രൂപ മുടക്കി എട്ടുകിലോമീറ്റര്‍ ദൂരം റോഡ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി കല്ലുകള്‍ പാകിയെങ്കിലും വനം വകുപ്പ്‌ ടാറിങ്ങ്‌ നടത്താനുവദിക്കത്താത്തതിനേത്തുടര്‍ന്ന്‌ പണി പൂര്‍ത്തിയാക്കന്‍ കഴിഞ്ഞില്ല.
എങ്കിലും പ്രദേശവാസികള്‍ ഈ റോഡ്‌ ഉപയോഗിച്ചിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ്‌ വനംവകുപ്പ്‌ പൂര്‍ണമായും ഈ വഴിയിലൂടെയുള്ള യാത്ര നിരോധിച്ചത്‌. ഭാഗികമായി തകര്‍ന്ന ഈ റോഡില്‍ അടിയന്തിരവേളകളില്‍ പ്രദേശവാസികള്‍ക്കും ആദിവാസികള്‍ക്കും വനംവകുപ്പിന്റെ അനുമതിയോടെ യാത്ര ചെയ്യാം. നിലവില്‍ മറയൂര്‍ -മൂന്നാര്‍ റോഡ്‌ യാത്രയോഗ്യമല്ലാതെ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മന്നവന്‍ ചോലയിലൂടെയുള്ള റോഡ്‌ അറ്റകുറ്റപ്പണി നടത്തി തുറന്നു നല്‍കിയാല്‍ പ്രശനപരിഹാരമാകുമെന്നു നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Thursday 23 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW