Friday, September 14, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.02 AM

തകര്‍ച്ചയില്‍നിന്നു പറന്നുയരാന്‍ വെള്ളത്തൂവല്‍

ഇടുക്കി: പ്രളയകെടുതിയില്‍നിന്നു കരകയറാന്‍ ഒരുങ്ങി വെള്ളത്തൂവല്‍ പഞ്ചായത്ത്‌. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനായി വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.
പഞ്ചായത്തിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവരെ വാസയോഗ്യമായ വീടുകളിലേക്ക്‌ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ യോഗത്തില്‍ ധാരണയായി. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു ജനപ്രതിനിധികളുടെയും വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ നിലവില്‍ വാസയോഗ്യമായ വീടുകളിലേക്കു മാറ്റിപാര്‍പ്പിക്കും.
മണ്ണുനീക്കം ചെയ്യല്‍, വീടുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വ്യാഴാഴ്‌ച മുതല്‍ ആരംഭിക്കും. വീടുകള്‍ നഷ്‌ടപ്പെട്ടവരെ കെ.എസ്‌.ഇ.ബി. അധികൃതരുമായി കൂടിയാലോചിച്ചശേഷം ഒഴിഞ്ഞു കിടക്കുന്ന കെ.എസ്‌.ഇ.ബി. ക്വാട്ടേര്‍സുകളിലേക്കു മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നും ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങളിലേക്കു ഭക്ഷണസാധനങ്ങള്‍ എത്തിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആര്‍. ബിജി പറഞ്ഞു.
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 27 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്‌. ഭക്ഷണം, വസ്‌ത്രം, മരുന്ന്‌, കുടിവെള്ളം മറ്റ്‌ ആവശ്യവസ്‌തുക്കളും ക്യാമ്പുകളില്‍ സജ്‌ജമാക്കിയിട്ടുണ്ട്‌.
റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും കുടിവെള്ളസ്രോതസുകള്‍ പുനര്‍നിര്‍മിക്കാനും അതതു പ്രദേശത്തെ ക്യാമ്പുകളിലെ യുവാക്കളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടത്തും. വീടുകളിലേക്കും മറ്റും ഇടിഞ്ഞു കിടക്കുന്ന മണ്ണ്‌ നീക്കം ചെയ്യാന്‍ നാഷ്‌ണല്‍ സര്‍വീസ്‌ സ്‌കീമുകളുടെ സേവനം ഉറപ്പുവരുത്തുക, പ്ലംബിങ്‌, ഇലക്‌ട്രിക്കല്‍, മരപ്പണി തുടങ്ങിയ അറ്റകുറ്റപ്പണികള്‍ ഭവനങ്ങളില്‍ നടത്തുന്നതിന്‌ വാര്‍ഡുതലത്തില്‍ തന്നെ ആളുകളെ കണ്ടെത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.
വെള്ളത്തൂവല്‍ പി.എച്ച. എസിയുടെ സഹായത്തോടെ അടിയന്തര വൈദ്യസഹായങ്ങള്‍ കൂടുതലായി എത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW