Thursday, September 13, 2018 Last Updated 42 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.01 AM

തെരുവു കച്ചവടക്കാരുടെ മനസില്‍ പ്രതീക്ഷയുടെ നാമ്പുകള്‍

uploads/news/2018/08/242711/2.jpg

കോഴിക്കോട്‌: മഴ മാറിയതോടെ കോഴിക്കോട്ടെ തെരുവു കച്ചവടക്കാരുടെ മനസില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വിരിഞ്ഞു.ഓണത്തിനു രണ്ടു ദിവസം മാത്രമാണ്‌ അവശേഷിക്കുന്നതെങ്കിലും അവര്‍ പ്രതീക്ഷ കൈവിടുന്നില്ല. മഴക്കെടുതിയില്‍ മുങ്ങിയ സ്വപ്‌നങ്ങള്‍ക്കു വീണ്ടും നിറം ചാര്‍ത്തുകയാണവര്‍.
ബക്രീദ്‌-ഓണം സീസണില്‍ വലിയ തോതിലാണ്‌ നഗരത്തില്‍ തെരുവു കച്ചവടം നടക്കാറുള്ളത്‌. എന്നാല്‍ ഇത്തവണയുണ്ടായ പ്രളയം അവരുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. കച്ചവടം നടക്കുനന്‌ ദിവസങ്ങളിലാണ്‌ കനത്ത മഴയും വെള്ളപ്പൊക്കവുമെന്നതിനാല്‍ നഗരം വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു. തെരുവുകള്‍ കാലിയായ നാളുകള്‍. അതുകൊണ്ടുതന്നെ ആ ദിവസങ്ങളില്‍ കച്ചവടമൊന്നും നടന്നില്ല.മഴ മാറിയപ്പോള്‍ നഗരം സജീവമായെങ്കിലും സാധാരണയായി കണ്ടുകൊണ്ടിരുന്ന കച്ചവട തിരക്ക്‌ ഇത്തവണയില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത്‌ കാലിയായി തീര്‍ന്നിരുന്നു കച്ചവടം.എന്നാല്‍ ഇത്തവണ ഒന്നുമില്ലാത്ത അവസ്‌ഥയാണെന്ന്‌ തെരുവുകച്ചവടക്കാര്‍ പറയുന്നു.
വിരല്ലില്‍ എണ്ണാവുന്ന സാധനങ്ങള്‍ മാത്രമേ വിറ്റു പോയിട്ടുള്ളു. പെരുന്നാളിന്നു സാധാരണയായി വിറ്റു പോയിരുന്ന സാധനങ്ങളുടെ പകുതി പോല്ലും ഇത്തവണ വിറ്റുപോയില്ല. മഴ കാരണം ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയും ആഘോഷങ്ങളെല്ലാം പരിമിതപ്പെടുത്തുകയും ചെയ്‌തത്‌ തെരുവു കച്ചവടത്തെ ബാധിച്ചു. കടമെടുത്തും കിടപ്പാടം വിറ്റും കച്ചവടം തുടങ്ങിയവര്‍ എന്തു ചെയ്ണയമെന്ന ആശയകുഴപ്പത്തില്ലാണ്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW