Tuesday, November 13, 2018 Last Updated 51 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.01 AM

ത്യാഗസമര്‍പ്പണത്തിന്റെ ഓര്‍മയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

uploads/news/2018/08/242710/1.jpg

കോഴിക്കോട്‌: സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും സന്ദേശവുമായി മുസ്ലിം ജനത ബലിപെരുന്നാള്‍ ആഘോഷിച്ചു. നൂറ്റാണ്ടിലെ പ്രളയ ദുരന്തത്തിനിടയില്‍ ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു ആഘോഷം. പള്ളികളും ഈദ്‌ഗാഹുകളും തക്‌ബീര്‍ ധ്വനികള്‍ കൊണ്ട്‌ മുഖരിതമായി. അത്തറിന്റെ പരിമളവുമായി പുത്തന്‍ വസ്‌ത്രങ്ങളണിഞ്ഞ്‌ വിശ്വാസികള്‍ പള്ളികളിലും ഈദ്‌ ഗാഹുകളിലും എത്തി.പരസ്‌പരം ആശംസകള്‍ കൈമാറിയും ആലിംഗനം ചെയ്‌തും വിശ്വാസികള്‍ സ്‌നേഹം പങ്കിട്ടു.
പ്രളയനാളുകള്‍ താണ്ടി ജീവിതത്തിലേക്ക്‌ ജനങ്ങള്‍ തിരിച്ചുവരുന്നതിനിടയിലാണ്‌ പെരുന്നാള്‍ എത്തിയത്‌. മഴ മാറി വെയില്‍ നിറഞ്ഞ ദിവസം.ദാനം ചെയ്ാനുയള്ളതെല്ലം വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയാണ്‌ മിക്കവരും പ്രാര്‍ഥനയ്‌ക്ക് എത്തിയത്‌. മാനാഞ്ചിറ സ്‌ക്വയറിലും കടപ്പുറത്തുമെല്ലാം പെരുന്നാള്‍ ആഘോഷിക്കാനെത്തിയവരുടെ തിരക്കായിരുന്നു. നൂറുകണക്കിനാളുകള്‍ ഇവിടെ സായാഹ്നഹ്നം ചെലവഴിക്കാനെത്തി.
നഗരത്തിലെ പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രാര്‍ഥനയ്‌ക്ക് ആയിരങ്ങളെത്തി. കോഴിക്കോട്‌ പട്ടാളപ്പള്ളിയിലും നഗരത്തിലെ മറ്റു പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു.കുന്ദമംഗലം ടൗണ്‍ ഈദ്‌ ഗാഹ്‌ കമ്മിറ്റി കുന്ദമംഗലം ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്‌ഗാഹിനു സയിദ്‌ അലി സ്വലാഹി കല്‍പ്പറ്റ നേതൃത്വം നല്‍കി. മാവുര്‍ സി.ഐ.ടി.യു ഗ്രൗണ്ടില്‍ നടന്ന ഈദ്‌ഗാഹിനു റഫീഖ്‌ സലഫി എരഞ്ഞിമാവ്‌ നേതൃത്വം നല്‍കി.വെള്ളിമാട്‌കുന്ന്‌ ഐ.എസ്‌.ടി കാമ്പസ്‌ മസ്‌ജിദില്‍ ഡോ:എം.എ ഹലിമും ചേവായൂര്‍ നൂര്‍ അക്‌ബര്‍ ജുമാമസ്‌ജിദില്‍ മൂസ സഖാഫി മലയമ്മയും ഓമശ്ശേരി സലഫി മസ്‌ജിദില്‍ പി.അബ്‌ദുള്‍ മജീദ്‌ മദനിയും നരിക്കുനി ടൗണ്‍ ജുമാമസ്‌ജിദില്‍ ഇ.ടി.എം ബാഖവിയും കോട്ടാംപറമ്പ്‌ ജുമാ മസ്‌ജിദില്‍ പി. സൈദലവി ഫൈസിയും കാരന്തൂര്‍ ടൗണ്‍ ജുമാമസ്‌ജിദില്‍ റാഷിദ്‌ യാമിനിയും കുട്ടിക്കടവ്‌ ജുമാമസ്‌ജിദില്‍ എ.ടി അബ്‌ദുറഹിമാന്‍ ദാരിമി ചീക്കോടും പ്രാര്‍ഥനയ്‌ക്ക് നേതൃത്വം നല്‍കി.
കാരന്തൂര്‍ മഹല്ല്‌ ജുമാമസ്‌ജിദില്‍ മുനീര്‍ ഫൈസിയും വെസ്‌റ്റ് പൈങ്ങോട്ടുപുറം ഖാദരിയ്യ ജുമാമസ്‌ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 23 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW