Monday, November 19, 2018 Last Updated 28 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.01 AM

മൂരാട്‌ പാലം പുതുക്കി പണിയുന്നു; റിപ്പോര്‍ട്ട്‌ കേന്ദ്രത്തിനു സമര്‍പ്പിച്ചു

കോഴിക്കോട്‌: ദേശീയപാത 66-ലെ തിരക്കേറിയ മൂരാട്‌പാലം പുതുക്കി പണിയാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ഇതോടൊപ്പം ദേശീയപാതയിലെ പാലോളിപാലവും പുനര്‍നിര്‍മിക്കും. രണ്ടിനുംകൂടി 65 കോടിയുടെ ഡീറ്റൈയിന്‍ല്‍ഡ്‌ പ്ര?ജകട്‌ റിപ്പോര്‍ട്ട്‌ (ഡി.പി.ആര്‍) ആണ്‌ തയാറാക്കിയിട്ടുള്ളത്‌.ഇതു കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്‌.
കോഴിക്കോട്‌-കണ്ണൂര്‍ ദേശീയപാതയില്‍ പഴക്കം വളരെ ചെന്നതാണ്‌ മൂരാട്‌ പാലം. ഇടുങ്ങിയ ഈ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതു ദുഷ്‌കരമാണ്‌. ഒരു ഭാഗത്തേക്കു മാത്രമേ വാഹനങ്ങള്‍ ഒരേസമയം പോകാന്‍ പറ്റുകയുള്ളു.പോലീസും ഹോംഗാര്‍ഡും രണ്ടു ഭാഗത്തും നിലയുറപ്പിച്ചാണ്‌ ഗതാഗതം നിയന്ത്രിക്കുന്നത്‌.ഒരു ഭാഗത്തേക്കു മാത്രം ഒരേസമയം വാഹനങ്ങള്‍ കടത്തിവിടുന്നതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവാണ്‌ ഇവിടെ. യാത്രക്കാര്‍ ഗതാഗത തടസം കാരണം മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്‌ഥയുണ്ടാകുന്നു.ഇതൊഴിവാക്കുന്നതിനാണ്‌ പുതിയ പാലം നിര്‍മിക്കുന്നത്‌. കേന്ദ്ര റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ആന്‍ഡ്‌ ഹൈവേ മന്ത്രാലയത്തിനാണ്‌ പ്രപ്പോസല്‍ സമര്‍പ്പിട്ടുള്ളത്‌. ഇതിനു അംഗീകാരം കിട്ടുമെന്നാണ്‌ പ്രതീക്ഷ.
മൂരാട്‌ പാലത്തിനു നിലവില്‍ അഞ്ചര മീറ്റര്‍ വീതിയാണുള്ളത്‌. ആയിരക്കണക്കിനു വാഹനങ്ങളാണ്‌ ഓരോ ദിവസവും ഈ പാലത്തിലൂടെ കടന്നുപോകുന്നത്‌. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ പാലത്തിനില്ല. ഇതാണ്‌ മണിക്കൂറുകള്‍ നീളുന്ന ഗതഗത തടസത്തിനു വഴിവയ്‌ക്കുന്നത്‌. കോഴിക്കോടിനും വടകരയ്‌ക്കുമിടയ്‌ക്കാണ്‌ മൂരാട്‌ പാലം. 1940-ല്‍ നിര്‍മിച്ച ഈ പാലം കനത്ത ഭീഷണിയാണ്‌ വാഹനയാത്രക്കാര്‍ക്ക്‌. പാലം നിര്‍മിക്കുമ്പോള്‍ 40 വര്‍ഷമാണ്‌ കാലാവധി കണക്കാക്കിയിരുന്നത്‌.എന്നാല്‍ 78 വര്‍ഷമായിട്ടും പാലം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്‌. പാലത്തിന്റെ തൂണുകളും മുകള്‍ ഭാഗവുമെല്ലാം തകര്‍ന്ന നിലയിലാണുള്ളത്‌.
ആദ്യഘട്ടത്തില്‍ ഒരു പാലം പൂര്‍ത്തിയാക്കും. മൂരാട്‌ പലം പുതുക്കിപണിയുന്നതിനു സംസ്‌ഥാന സര്‍ക്കാര്‍ ഇതിനകം ഭൂമി അക്വയര്‍ ചെയ്‌തിട്ടുണ്ട്‌. അതേസമയം പാലോളിപാലം പാലത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂരോമിച്ചുവരുന്നതേയുള്ളു. രണ്ടുപാലത്തിന്റെയും പണി ഒറ്റ പ്ര?ജക്‌ടായാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW