Saturday, November 17, 2018 Last Updated 36 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.01 AM

കഞ്ചാവുകലര്‍ന്ന മിഠായി ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലേക്ക്‌ ഒഴുകുന്നു

കോഴിക്കോട്‌: ഓണക്കാലം ലക്ഷ്യമിട്ട്‌ ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലേക്ക്‌ ലഹരിവസ്‌തുക്കള്‍ ഒഴുകുന്നു. ട്രെയിനുകളിലെ യാത്രക്കാരുടെ കമ്പാര്‍ട്ടുമെന്റുകളിലാണ്‌ ചെറിയ ബാഗുകളിലായി മയക്കുമരുന്നുകള്‍ കടത്തുന്നത്‌.
ഇന്നലെ റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി .എഫ്‌), എക്‌സൈസ്‌ റേഞ്ച്‌ ഓഫീസും ചേര്‍ന്നു ട്രെയിനുകളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവു കലര്‍ത്തിയ 15 കിലോ മിട്ടായിയും 50 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ചെന്നൈ- എഗ്മോര്‍ എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌ മെന്റിലായിരുന്നു സാധനം സൂക്ഷിച്ചത്‌. ചായപ്പൊടിയുടെ സഞ്ചിയിലായിരുന്നു സാധനങ്ങള്‍ സൂക്ഷിച്ചത്‌. ആര്‍ക്കുവേണ്ടി ഏതു സേ്‌റ്റഷനില്‍ ഇറക്കാനാണു സാധനം കൊണ്ടുവന്നത്‌ എന്നു വ്യക്‌തമല്ല.
കേരളത്തില്‍ ഇതു രണ്ടാം തവണയാണു സമാനമായ മയക്കുമരുന്നു ശേഖരം പിടികൂടുന്നത്‌.
ഓണത്തിന്റെ ഭാഗമായി സാധാരണ നടക്കുന്ന പരിശോധനയിലാണു സംശയാസ്‌പദ സാഹചര്യത്തില്‍ ബാഗുകള്‍ കണ്ടത്‌.
മലബാര്‍ ജില്ലകളില്‍ നിന്ന്‌ ഇതുവരെ കഞ്ചാവു കലര്‍ന്ന മിട്ടായികള്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ തെക്കന്‍ ജില്ലകളെ ലക്ഷ്യമിട്ടായിരിക്കാം സാധനം എത്തിയതെന്നാണു നിഗമം.
ആര്‍.പി. എഫ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രശാന്ത്‌, എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ പി ഉണ്ണികൃഷ്‌ണന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പി മുരള, വി കെ വിജേഷ്‌, കെ സുശാന്ത്‌ എന്നിവര്‍ ചേര്‍ന്നാണു പരിശോധന നടത്തിയത.്‌

Ads by Google
Advertisement
Thursday 23 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW