Wednesday, November 14, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.01 AM

വെള്ളം കയറി നശിച്ച ഉപകരണങ്ങള്‍ക്ക്‌ ജീവന്‍ പകര്‍ന്ന്‌ എന്‍.ഐ.ടി. വിദ്യാര്‍ഥികള്‍

കോഴിക്കോട്‌ :മഴയിലും വെള്ളപ്പൊക്കത്തിലും കേടുപാടുകള്‍ പറ്റിയ ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ സൗജന്യമായി അറ്റകുറ്റപ്പണി നടത്താന്‍ മലബാര്‍ ക്രിസ്‌ത്യന്‍ കോളജില്‍ ആരംഭിച്ച ക്യാമ്പ്‌ നിരവധി പേര്‍ക്ക്‌ ആശ്വാസമാവുന്നു.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ എന്‍.ഐ.ടിയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ്‌ മന്ത്രി ടി. പി രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ഐ.ടി.ഐ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംസ്‌ഥാനത്തുടനീളം ആവശ്യാനുസരണം അവരുടെ ട്രേഡുകള്‍ അനുസരിച്ച്‌ ദുരി
താശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു സഹകരിപ്പിക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്ന്‌ മന്ത്രി മാധ്യമങ്ങളോഅഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഇലക്രേ്‌ടാണിക്‌സ് സര്‍വീസ്‌ ക്യാമ്പ്‌ ഞായറാഴ്‌ച വൈകുന്നേരം ആറ്‌ മണിയോടെ അവസാനിക്കും. ഇലക്ര്‌ടിക്കല്‍-ഇലക്രേ്‌ടാണിക്‌സ് ഉപകരണങ്ങള്‍ക്കും വെള്ളം കയറി ഉണ്ടായ കേടുപാടുകള്‍ പരിഹരിച്ചു കൊടുക്കും. ഇതിനു ഉപകരണങ്ങള്‍ അവരുടെ ചെലവില്‍ ക്രിസ്‌ത്യന്‍ കോളജില്‍ എത്തിക്കുയും തിരിച്ചുകൊണ്ടുപോകും വേണം. ആറ്റകുറ്റപണികള്‍ തികച്ചും സൗജന്യമായിരിക്കും എന്നും ക്യാമ്പ്‌ കോ ഓഡിനേറ്റര്‍ കുട്ടിയായ പൊതുമരാമത്ത്‌ ഇലക്രേ്‌ടാണിക്‌ വിഭാഗം അസി.എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ആര്‍. റോയ്‌ പറഞ്ഞു.
ഇരുപതോളം എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ അടങ്ങുന്ന ബാച്ചാണ്‌ ക്യാമ്പുകളില്‍ ഉള്ളത്‌ .എന്‍ .ഐ.ടി ഇലക്രേ്‌ടാണിക്‌സ് വകുപ്പിലെ പല വിഭാഗത്തില്‍ ഉള്ളവരാണിവര്‍. ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ക്കു നനവ്‌ മൂലം ഉണ്ടാക്കുന്ന പ്രാഥമികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ്‌ ക്യാമ്പില്‍ നടക്കുന്നത്‌. ഉപകരണങ്ങള്‍ ക്യാമ്പുകളില്‍ കിട്ടുന്നതിനനുസരിച്ച്‌ പരമാവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കാനാണു ലക്ഷ്യമെന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥി അനന്തു ആര്‍. നായര്‍ പറഞ്ഞു.
ഇലക്രേ്‌ടാണിക്‌ സര്‍വീസ്‌ ക്യാമ്പിന്‌ പുറമേ, കെമിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ,ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക്‌ തിരിച്ചു പോവുന്ന ജനങ്ങള്‍ക്ക്‌ വീട്‌ വൃത്തിയാക്കാന്‍ ആവശ്യമായ ഫിനോയില്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്‌ .കഴിഞ്ഞ ദിവസങ്ങളിലായി എകദേശം 320 ബോട്ടില്‍ ഫിനോയില്‍ വിതരണം ചെയ്്‌തുവെന്നയും കൂടാതെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാന്‍ എന്‍.ഐ.ടിയിലെ അധ്യാപകരുമുണ്ട്‌ .
ഇലക്രേ്‌ടാണിക്‌സ് ക്യാമ്പ്‌ ഉദ്‌ഘാടനവേളയില്‍ ജില്ല കലക്‌ടര്‍ യു.വി ജോസ്‌ ,തഹസില്‍ദാര്‍ അനിതകുമാരി , എന്‍.ഐ.ടി ഡയറക്‌ടര്‍ ശിവജി ചക്രവര്‍ത്തി ,ഡീന്‍മാരായ ഡോ.മാധവന്‍പിള്ള, ഡോ. പി.എസ്‌ സതീദേവി ഇലക്ര്‌ടാണിക്‌ വിഭാഗം ഹെഡ്‌ എ.വി ബാബു, കോ ഓഡിനേറ്റര്‍മാരയായ ഡോ. ജി. ജഗതാനന്ദന്‍, ഡോ.ധനരാജ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 23 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW