Saturday, November 17, 2018 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.00 AM

ഓണക്കൈനീട്ടമായി ക്യാമ്പില്‍ വെള്ളാപ്പള്ളി പത്തുലക്ഷം നല്‍കും

uploads/news/2018/08/242705/4.jpg

ചേര്‍ത്തല: കണിച്ചുകുളങ്ങരയിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കു പത്തുലക്ഷം രൂപ ഓണക്കൈനീട്ടമായി എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കും. ക്യാമ്പില്‍ ഓണസദ്യ ഒരുക്കാനുള്ള അരി എസ്‌.എന്‍.ഡി.പി. യോഗം കുട്ടനാട്‌ യൂണിയന്‍ നല്‍കും.
പതിനായിരത്തിലേറെ പേര്‍ക്കാണു കണിച്ചുകുളങ്ങരയില്‍ ഓണസദ്യ ഒരുക്കുന്നത്‌.
സദ്യയ്‌ക്കുള്ള പലചരക്കു സാധനങ്ങള്‍ വൈക്കം യൂണിയനും പച്ചക്കറി, ഇല, കുടിവെള്ളം എന്നിവ ചേര്‍ത്തല യൂണിയനും ലഭ്യമാക്കും.
മറ്റു വിഭവങ്ങള്‍ കട്ടപ്പന, കോട്ടയം തുടങ്ങിയ യൂണിയനുകളുടേയും വ്യക്‌തികളുടേയും സഹായത്തോടെ ക്യാമ്പില്‍ എത്തിച്ചു തുടങ്ങി. മേല്‍നോട്ടം വഹിച്ച്‌ മുഴുവന്‍ സമയവും വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങര എച്ച്‌.എസ്‌.എസിലെ ക്യാമ്പിലുണ്ട്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW