Sunday, November 18, 2018 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.00 AM

ബലിപ്പെരുന്നാള്‍ ദുരിതബാധിതര്‍ക്കൊപ്പം; മാതൃകയായി ആഘോഷച്ചടങ്ങുകള്‍

uploads/news/2018/08/242704/3.jpg

ആലപ്പുഴ: ഇത്തവണത്തെ വലിയ പെരുന്നാള്‍ ദുരിതബാധിതര്‍ക്കു സമര്‍പ്പിച്ച്‌ നാടെങ്ങും ലളിതമായ ആഘോഷങ്ങള്‍. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇന്നലെ ജമാഅത്തുകളുടെയും സംഘടനകളുടേയും നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടന്നു.
ആലപ്പുഴ ചാത്തനാട്‌ വാര്‍ഡിലെ മുഹദീന്‍ മസ്‌ജിദ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ കേന്ദ്രത്തിലുള്ളവര്‍ക്കായി ബിരിയാണി ഒരുക്കി. ചാത്തനാട്‌ ജുമാ മസ്‌ജിദില്‍ നിസ്‌കാര ചടങ്ങുകള്‍ മാത്രം നടത്തി ആഘോഷങ്ങള്‍ ഒഴിവാക്കിയ അസോസിയേഷന്‍ അംഗങ്ങള്‍ എം.എം.എ. സ്‌കൂളില്‍ കഴിയുന്ന 140 ദുരിതബാധിതര്‍ക്കു പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭക്ഷണം നല്‍കിക്കൊണ്ടാണ്‌ ത്യാഗത്തിന്റെസന്ദേശം പങ്ക്‌ വച്ചത്‌.കുട്ടനാടിന്റെ വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ളവരാണു ക്യാമ്പിലുള്ളത്‌. പെരുനാള്‍ ദിനത്തിലെ ത്യാഗസമര്‍പ്പണം ഏറെ ശ്രദ്ധേയമായിരുന്നു. ദുരിതബാധിതര്‍ക്ക്‌ അതിലേറെ സന്തോഷവും.
കേരളം കണ്ട ഏറ്റും വലിയ പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്കു പിന്തുണയും സാന്ത്വനവും പകര്‍ന്നാണ്‌ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതെന്ന്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. സലാം പറഞ്ഞു.പ്രളയത്തില്‍ സര്‍വതും നഷ്‌ടപ്പെട്ടവര്‍ക്ക്‌ വേണ്ടി ജാതി മത രാഷ്‌ട്രീയത്തിനപ്പുറമുള്ള കൂട്ടായ്‌മയാണ്‌ എവിടെയും കാണാനാകുന്നത്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW