Friday, September 14, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.00 AM

ഫാത്തിമ ബീവിയുടെ കാരുണ്യം വീടിന്റെ അറ്റകുറ്റപ്പണിക്കായി കരുതിയ പെന്‍ഷന്‍ കേരളത്തിന്റെ കൈത്താങ്ങിന്‌

uploads/news/2018/08/242703/2.jpg

അമ്പലപ്പുഴ: വീടിന്റെ അറ്റകുറ്റപ്പണിക്കായി കരുതിയ വാര്‍ധക്യകാല പെന്‍ഷന്‍ ഫാത്തിമ ബീവി കേരളത്തിന്റെ കൈത്താങ്ങിനായി കൈമാറി. അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ കാക്കാഴം താഴ്‌ചയില്‍ ലക്ഷംവീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമാ ബീവി (71) യാണു തനിക്കു ലഭിച്ച വാര്‍ധക്യകാല പെന്‍ഷന്‍ തുകയായ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്‌. ജന്മനാ അംഗപരിമിതി മൂലം വീല്‍ചെയറില്‍ കഴിയുന്ന മക്കളായ നാസര്‍, ഷാജി, നൗഷാദ്‌ എന്നിവര്‍ക്കൊപ്പം ഏതു നിമിഷവും തകരുമെന്ന നിലയിലുള്ള വീട്ടിലാണു ഫാത്തിമാ ബീവിയും അന്തിയുറങ്ങുന്നത്‌.
മഴയും കാറ്റും ശക്‌തമാകുമ്പോള്‍ ഇവരുടെയൊക്കെ മനസില്‍ ആധിയാണ്‌. പെന്‍ഷന്‍ തുക കുടിശിക ഉള്‍പ്പടെ ലഭിക്കുമ്പോള്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്താമെന്ന ചിന്തയിലായിരുന്നു ഇവര്‍. ഇതിനിടയിലാണ്‌ മഹാപ്രളയം കേരളത്തെ കണ്ണീരിലാഴ്‌ത്തിയത്‌.
കഴിഞ്ഞദിവസം തനിക്കു ലഭിച്ച തുക മക്കളുടെ അനുവാദത്തോടെ ഫാത്തിമാ ബീവി ദുരിതാശ്വാസ നിധിയിലേക്ക്‌ നിറഞ്ഞ മനസോടെ നല്‍കുകയായിരുന്നു. പണം മന്ത്രി ജി.സുധാകരന്‌ കൈമാറി. മക്കള്‍ ലോട്ടറി ടിക്കറ്റ്‌ വിറ്റ്‌ ലഭിക്കുന്ന വരുമാനമാണ്‌ ഈ കുടുംബത്തിന്റെ ഏക ആശ്രയം.
അംഗ പരിമിതിയുള്ള മറ്റൊരു മകന്‍ സുബൈര്‍ ആലപ്പുഴയിലാണ്‌ താമസം. മകള്‍ ആരിഫ ഏതാനും വര്‍ഷം മുന്‍പ്‌ മരണമടഞ്ഞിരുന്നു. മറ്റൊരു മകള്‍ ഉസൈബയെ വിവാഹം കഴിച്ച്‌ അയച്ചു.
ആണ്‍ മക്കളില്‍ സലിമിനു മാത്രമാണ്‌ വികലാംഗത്വമില്ലാത്തത്‌. മക്കള്‍ക്കൊപ്പം വേദനയോടെ കഴിയുന്ന ഫാത്തിമാ ബീവിയും കേരളത്തിന്റെ പുതു ജീവിതത്തിനായി കൈകോര്‍ത്തിരിക്കുകയാണ്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW