Friday, September 14, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.00 AM

കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ പുനഃരാരംഭിച്ചു

uploads/news/2018/08/242702/1.jpg

ആലപ്പുഴ: പ്രളയദിനങ്ങളില്‍ വെളളം കയറാത്ത റൂട്ടുകളില്‍ മുടങ്ങാതെ സര്‍വീസ്‌ നടത്തിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയും സജീവമായിരുന്ന കെ.എസ്‌.ആര്‍.ടി.സി. നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ ആലപ്പുഴ- ചങ്ങനാശേരി- തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്‌ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങി.
മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത്‌ ആലപ്പുഴയില്‍ യാത്രാക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്‌ഥാനത്താണു ലാഭേച്‌ഛയില്ലാതെ കെ.എസ്‌.ആര്‍.ടി.സി. പ്രശ്‌നബാധിത റൂട്ടുകളില്‍ സ്‌പെഷല്‍ സര്‍വീസുകളടക്കം നടത്തിയത്‌. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം.
നിലവില്‍ ജില്ലയിലെ ഏഴു ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്‌, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണു സര്‍വീസ്‌ നടത്തേണ്ടിയിരുന്നത്‌. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ റൂട്ടിലോടുന്നതാണ്‌. വെള്ളം ഇറങ്ങിയാല്‍ മാത്രമേ ഈ റോഡുകള്‍ ഉപയോഗിക്കാനാകൂ.
പ്രളയദുരന്തത്തില്‍ പൂര്‍ണമായും സര്‍വീസ്‌ മുടങ്ങിയ ചെങ്ങന്നൂരും കെ.എസ്‌.ആര്‍.ടി.സിയുടെ സ്‌പെഷ്യല്‍ സര്‍വീസുകളും സാധാരണ സര്‍വീസുകളും ഓടിത്തുടങ്ങി. പന്തളം, പത്തനംതിട്ട, ഹരിപ്പാട്‌, മാവേലിക്കര, കായംകുളം എന്നീ പ്രദേശങ്ങളിലും വണ്ടി ഓടിത്തുടങ്ങി.
ചങ്ങനാശേരി റൂട്ടില്‍ വെള്ളക്കെട്ടായതിനാല്‍ പൂര്‍ണമായും ഗതാഗതം പുനഃസ്‌ഥാപിക്കാനായിട്ടില്ല. പകരം പള്ളാത്തുരുത്തി വരെയാണ്‌ സര്‍വീസ്‌. അമ്പലപ്പുഴ തകഴി വഴി തിരുവല്ലയ്‌ക്കുള്ള ബസുകളും ഓടിത്തുടങ്ങി.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ കോട്ടയം ഭാഗങ്ങളിലേക്കു സര്‍വീസ്‌ നടത്തിയിരുന്നത്‌ കല്ലറ വഴിയായിരുന്നു. വെള്ളമിറങ്ങിയതോടെ കോട്ടയം കുമരകം വഴിയുള്ള ഗതാഗതവും പുന:സ്‌ഥാപിച്ചു. എ.സി. റോഡില്‍ വെള്ളം കയറി ചങ്ങനാശേരി സര്‍വീസ്‌ മുടങ്ങിയതിനാല്‍ അമ്പലപ്പുഴ - തിരുവല്ല വഴിയുള്ള ബസ്‌ സര്‍വീസ്‌ ചങ്ങനാശേരി വരെ നീട്ടിയിട്ടുണ്ട്‌.
ആലപ്പുഴയില്‍ 98 ബസുകളാണ്‌ ഓടേണ്ടിയിരുന്നത്‌. ഇവിടെ 72 ബസും ഹരിപ്പാട്‌ 42 ബസില്‍ 35 ബസും, മാവേലിക്കരയില്‍ 39ല്‍ 30 ബസുകളും ചെങ്ങന്നൂരില്‍ 71ല്‍ 24 ബസും കായംകുളത്ത്‌ 72ല്‍ 57 ബസും എടത്വായില്‍ എട്ടു ബസും ചേര്‍ത്തലയില്‍ 97ല്‍ 81 ബസുകളും ഓടുന്നുണ്ട്‌.

Ads by Google
Advertisement
Thursday 23 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW