Sunday, November 18, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.59 AM

ചെറുപയറിനും വെളിച്ചെണ്ണയ്‌ക്കും റവയ്‌ക്കും ക്യാമ്പുകളില്‍ ആവശ്യമേറെ

ആലപ്പുഴ: ജില്ലയില്‍ ക്യാമ്പുകളിലേക്ക്‌ വേണ്ട അവശ്യ സാധനങ്ങളുടെ പട്ടികയില്‍ കൂടുതല്‍ ആവശ്യം ചെറുപയറും വെളിച്ചെണ്ണയും റവയും. രാവിലെ ഉപ്പുമാവും ചെറുപയര്‍കറിയുമാണ്‌ പ്രധാന വിഭവം. ഇടയ്‌ക്ക്‌ പഴവുമുണ്ടാകും. ഉച്ചയ്‌ക്കു ചോറും സാമ്പാറും കറികളും. രാത്രി ചെറുപയറും കഞ്ഞിയും ഉള്‍പ്പടെ ആരോഗ്യസമ്പുഷ്‌ടമാണ്‌ ക്യാമ്പിലെ വിഭവങ്ങള്‍.
സാധനങ്ങളൊന്നും പുറത്തുനിന്നു വാങ്ങേണ്ടതില്ലെന്നതാണു പ്രധാനം. വിവിധയിടങ്ങളില്‍ നിന്നു സഹായമായി ലഭിക്കുന്നവയാണിതൊക്കെ. ജില്ലയിലെ അഞ്ചു പ്രധാന സംഭരണശാലകളില്‍ എത്തുന്ന സാധനങ്ങള്‍ ഓരോ ക്യാമ്പിലേയും ആവശ്യമനുസരിച്ച്‌ വിതരണം ചെയ്യുകയാണ്‌.
ഉടനെ തന്നെ മൊബൈല്‍ ആപ്‌ വഴി ആവശ്യമുള്ള സാധനങ്ങളുടെ വിവരമറിയിച്ചാല്‍ സാധനങ്ങള്‍ ക്യാമ്പിലെത്തിക്കാന്‍ നടപടി ആയിവരികയാണ്‌. ഇതോടെ സാധനങ്ങള്‍ അന്വേഷിച്ചു ഓടിനടക്കേണ്ട അവസ്‌ഥയുമില്ലാതാകും.
കുട്ടനാട്‌ ഒഴികെയുള്ള ചേര്‍ത്തല, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപള്ളി താലൂക്കുകളിലാണ്‌ ക്യാമ്പുകള്‍. ഇതില്‍ മാവേലിക്കര, കാര്‍ത്തികപള്ളി താലൂക്കുകളില്‍ സാധനങ്ങളൊന്നും വേണ്ടെന്ന്‌ അറിയിച്ചിട്ടുണ്ട്‌. മറ്റു ക്യാമ്പുകള്‍ ഒരാഴ്‌ചയ്‌ക്കുള്ള വിഭവങ്ങളുടെ പട്ടികയാണ്‌ ഇപ്പോള്‍ കലക്‌ടറേറ്റില്‍ അറിയിച്ചിട്ടുള്ളത്‌.ചേര്‍ത്തല ക്യാമ്പിലേക്കു വേണ്ട സാധനങ്ങള്‍: ചെറുപയര്‍ 100 കിലോ, മുളക്‌ പൊടി 100 കിലോ, മല്ലിപ്പൊടി 100 കിലോ, ഉപ്പ്‌ 200 കിലോ, വെളിച്ചെണ്ണ 2000 കിലോ, കായം 200 പാക്കറ്റ്‌, സാമ്പാര്‍ പൊടി 1000 പാക്കറ്റ്‌, മസാലപ്പൊടി 300 പാക്കറ്റ്‌, റവ 7500 കിലോ , പഞ്ചസാര 1000 കിലോ, കടല 300 കിലോ, പരിപ്പ്‌ 300 കിലോ, പച്ചക്കറി ഒരു ലോഡ്‌, വന്‍പയര്‍ 300 കിലോ, തെയില 100 കിലോ, പുളി 250 കിലോ.
കുട്ടനാട്‌ വാസികള്‍ ഉള്‍പ്പെടെ കഴിയുന്ന അമ്പലപ്പുഴ താലൂക്കില്‍ വേണ്ടത്‌: അരി 1000 കിലോ, ചെറുപയര്‍ 1000 കിലോ, മുളക്‌ പൊടി 100 കിലോ, മഞ്ഞള്‍പ്പൊടി 100 കിലോ,വെളിച്ചെണ്ണ 1000 കിലോ, കടുക്‌ 250 പാക്കറ്റ്‌, ചുവന്നുള്ളി 200 കിലോ, സാമ്പാര്‍ പൊടി, മസാലപ്പൊടി, രസപ്പൊടി 500 പാക്കറ്റ്‌ വ്‌ീതം, റവ 7500 കിലോ, പഞ്ചസാര 1500 കിലോ, ഉലുവ 100 കിലോ, ഉരുളക്കിഴങ്ങ്‌ 200 കിലോ ,സവാള 200 കിലോ, വന്‍പയര്‍ 300 കിലോ, തെയില 500 കിലോ, വെള്ളം 1000 ലിറ്റര്‍, പരിപ്പ്‌ 1000 കിലോ, ശര്‍ക്കര 500 കിലോ,തുണി നനയ്‌ക്കുന്ന സോപ്പ്‌ , കുളിക്കുന്ന സോപ്പ്‌, ബ്രഷ്‌ എന്നിവ 2000 എണ്ണം വീതം, പേപ്പര്‍ ഗ്ലാസ്‌, പ്ലേറ്റ്‌ 5000 എ്‌ണ്ണം, ബ്ലീച്ചിങ്‌ പൗഡര്‍ 1000 കിലോ, ലോഷന്‍ 1000 ലിറ്റര്‍, കൊതുക്‌ തിരി 500 എണ്ണം.
അമ്പലപ്പുഴ ക്യാമ്പില്‍ നൈറ്റി, ലുങ്കി, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള അടിവസ്‌ത്രങ്ങള്‍ ,ബെഡ്‌ഷീറ്റ്‌,ഷര്‍ട്ട്‌ എന്നിവ 2000 വീതവും ആവശ്യമുണ്ട്‌. ചെങ്ങന്നൂരില്‍: ചെറുപയര്‍ 1000 കിലോ, മുളക്‌ പൊടി 100 കിലോ, മഞ്ഞള്‍പ്പൊടി 25 കിലോ, വെളിച്ചെണ്ണ 2000 കിലോ, മല്ലിപ്പൊടി 100 കിലോ,ഉപ്പ്‌ 500 കിലോ, വെളിച്ചെണ്ണ 2000 കിലോ, കടുക്‌ 10 കിലോ,കായം 5 കിലോ, സേമിയ 500 പാക്കറ്റ്‌, വെളുത്തുള്ളി 100 കിലോ, ചുവന്നുള്ളി 300 കിലോ, സാമ്പാര്‍ പൊടി 2000 പാക്കറ്റ്‌, മസാലപ്പൊടി 1000 പാക്കറ്റ്‌, രസ്‌പ്പൊടി 500 പാക്കറ്റ്‌, പഞ്ചസാര 500 കിലോ,റവ 5000 കിലോ, ഉലുവ 10 കിലോ എന്നിങ്ങനെയാണ്‌ ആവശ്യങ്ങളുടെ പട്ടിക.

Ads by Google
Advertisement
Thursday 23 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW