Saturday, November 17, 2018 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.59 AM

കടലിന്റെ മക്കള്‍ക്ക്‌ ആദരം

അമ്പലപ്പുഴ: കടലിന്റെ മക്കള്‍ക്ക്‌ ഇടനെഞ്ചില്‍ ചേര്‍ത്ത്‌ ആദരം. കല്ലിശേരി, പാണ്ടനാട്‌ തുടങ്ങി ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലിലകപ്പെട്ടവരെ, ജീവനും ജീവിതവും ഇനിയും ബാക്കിയുണ്ടന്നു ബോധ്യപ്പെടുത്തി സാഹസികമായി കരയിലെത്തിച്ച മത്സ്യതൊഴിലാളികളെയാണു സി.പി.എം, മത്സ്യത്തൊഴിലാളി യുണിയന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദരിച്ചത്‌.
ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വപരമായ പങ്കു നിറവേറ്റിയ മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി സി. ഷാംജി, ജോയിന്റ്‌ സെക്രട്ടി രാജേഷ്‌ ഉള്‍പ്പടെയുള്ള 650 തീരവാസികള്‍ക്കാണ്‌ ത്യാഗനിര്‍ഭരമായ പെരുന്നാള്‍ ദിനത്തില്‍ അര്‍ഹതയുടെ അംഗീകാരം നല്‍കിയത്‌. ജീവന്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായ വള്ളക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക്‌ ഓരോരുത്തര്‍ക്കും ഓണപ്പുടവ, ഭക്ഷ്യധാന്യ കിറ്റ്‌ എന്നിവ മന്ത്രി ജി. സുധാകരനു കൈമാറി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.
ധീരതയും സാഹസവും കൂട്ടിയോജിപ്പിച്ച്‌ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പംനിന്നു നടത്തിയ ജീവന്‍മരണ പോരാട്ടം ഐക്യരാഷ്ര്‌ടസഭ പോലും അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. പുന്നപ്ര വയലാര്‍ സമര സേനാനികളുടെ പ്രവര്‍ത്തനമാണ്‌ കടലിന്റെ മക്കള്‍ കാഴ്‌ചവച്ചത്‌.
മത്സ്യത്തൊഴിലാളികള്‍ ചെങ്ങന്നുരെത്തിയില്ലായിരുന്നെങ്കിലുള്ള സ്‌ഥിതി ഭയാനകമാകുമായിരുന്നു. റോഡുകള്‍, പാലങ്ങള്‍, പള്ളിക്കൂടങ്ങള്‍, വീടുകള്‍, സ്‌ഥാപനങ്ങള്‍ തുടങ്ങി നഷ്‌ടപ്പെട്ടവയെല്ലാം നമുക്ക്‌ പുനര്‍നിര്‍മിക്കണം. വില്ലേജുകള്‍ തോറും അദാലത്തുകള്‍ നടത്തി നഷ്‌ടപ്പെട്ട മുഴുവന്‍ രേഖകളും നല്‍കും. കുട്ടികളുടെ പാഠ പുസ്‌തകങ്ങള്‍, കര്‍ഷകര്‍ക്കുണ്ടായ നാശ നഷ്‌ടങ്ങള്‍ എന്നിവക്കെല്ലാം ഈ സര്‍ക്കാര്‍ പരിഹാരം കാണും. ഒപ്പം പ്രളയബാധിതര്‍ക്കു ലഭ്യമാക്കുന്ന അതേ ആനുകൂല്യങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്കും ലഭ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കളര്‍കോട്‌ അഞ്‌ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്‌ഥാന സെക്രട്ടറി പി.പി. ചിത്തരഞ്‌ജന്‍ അധ്യക്ഷനായി.
സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, സി.എസ.്‌ സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ഫെഡറേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍.സജീവന്‍, മത്സ്യതൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ പി.ഐ. ഹാരിസ്‌, സെക്രട്ടറി സി.ഷാംജി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW