Sunday, November 18, 2018 Last Updated 20 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.59 AM

ചെങ്ങന്നൂര്‍ ഇനി ശുചിയാക്കല്‍ ദൗത്യത്തിലേക്ക്‌

ചെങ്ങന്നൂര്‍: പ്രളയത്തില്‍ മുങ്ങിയും ഒറ്റപ്പെട്ടും പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഏതാണ്ട്‌ പൂര്‍ത്തിയായതിനെത്തുടര്‍ന്നു ചെങ്ങന്നൂര്‍ ഇനി ശുചിയാക്കല്‍ എന്ന വലിയ ദൗത്യത്തിലേക്കു കടക്കുന്നു. പല വീടുകളിലും പ്രളയജലം ഒഴിഞ്ഞതോടെ ചെളിക്കൂമ്പാരമാണു രൂപപ്പെട്ടിട്ടുള്ളത്‌.
ഇതു നീക്കം ചെയ്യുക എന്ന വലിയ ജോലി സര്‍ക്കാര്‍ ഏജന്‍സിക്കും സന്നദ്ധപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള സഹായ സഹകരണം കൊണ്ടും മാത്രമേ കഴിയുകയുള്ളു.
ചെങ്ങന്നൂര്‍ താലൂക്ക്‌ ഓഫീസില്‍ നിരവധി ഏജന്‍സികള്‍ ശുചിയാക്കല്‍ ദൗത്യത്തിനായി ബന്ധപ്പെട്ടു വരുന്നുണ്ട്‌. ആദ്യമെത്തിയ ഏജന്‍സികളെ ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി നേരിട്ട പാണ്ടനാടിന്റെ വിവിധഭാഗങ്ങളിലേക്കു നിയോഗിച്ചിട്ടുണ്ട്‌.
മൂവാറ്റുപുഴയിലെ ഒരു പി.എസ്‌.സി. പരിശീലന കേന്ദ്രത്തില്‍നിന്ന്‌ നാല്‍പ്പതോളം കുട്ടികള്‍ ശുചീകരണ പ്രവര്‍ത്തനത്തിനു സന്നദ്ധരായി ചെങ്ങന്നൂരില്‍ എത്തിയിട്ടുള്ളതു വലിയൊരാശ്വാസമായി.
അടുത്തദിവസം മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര ഏജന്‍സി തങ്ങളുടെ ഈ രംഗത്തെ വൈദഗ്‌ധ്യം ഉപയോഗപ്പെടുത്താമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌.
ഇവര്‍ ചെങ്ങന്നൂരിലെത്തി കഴിഞ്ഞ ദിവസം കാര്യങ്ങള്‍ വിലയിരുത്തി. ഇവര്‍ ശുചീകരണത്തിന്‌ ഉപയോഗിക്കുന്ന പമ്പ്‌ ഉള്‍പ്പടെയുള്ള ചില ആധുനിക ഉപകരണങ്ങളുമായാണ്‌ വരുന്നത്‌. ശുചിയാക്കല്‍ പ്രക്രിയയ്‌ക്കും മറ്റും കൂടുതല്‍ ഗ്ലൗസ്‌ ആവശ്യമുണ്ട.്‌
ചില ഭാഗങ്ങളില്‍ ഗ്ലൗസിന്റെ കുറവ്‌ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ താലൂക്ക്‌ ഓഫീസിലെ കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഗ്ലൗസുകള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു.
സാനിറ്ററി നാപ്‌കിന്‍, പരമാവധി വസ്‌ത്രങ്ങള്‍ എന്നിവ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്‌ ചെങ്ങന്നൂരിലെ താലൂക്കോഫീസ്‌.
ചെങ്ങന്നൂരിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററായി സര്‍ക്കാര്‍ ഐ.എ.എസ്‌ ഉദ്യോഗസ്‌ഥയായ ഷീബ ജോര്‍ജിനെ നിയോഗിച്ചു.

Ads by Google
Advertisement
Thursday 23 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW