Sunday, November 18, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.59 AM

ആവശ്യത്തിന്‌ ബോട്ടുകളില്ല കുട്ടനാട്ടില്‍ നിസഹായരായി പോലീസും എക്‌സൈസും

കുട്ടനാട്‌: കുട്ടനാട്ടിലെ പോലീസ്‌ സ്‌റ്റേഷനുകളിലെ മിക്ക ബോട്ടുകളും പ്രവര്‍ത്തനരഹിതം. പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിന്റെ സുരക്ഷയില്‍ നിസഹായരായി പോലീസ്‌. സ്‌റ്റേഷന്റെ പരിധിയില്‍ മുഴുവനായി പട്രോളിങ്‌ നടത്താന്‍ സാധിക്കാത്തതും അവശ്യസമയത്ത്‌ എത്തിച്ചേരാന്‍ സാധിക്കാത്തതും സുരക്ഷയെ ബാധിക്കുന്നു. ഇതു മോഷ്‌ടാക്കള്‍ക്ക്‌ വിലസാന്‍ വഴിയൊരുക്കുകയാണ്‌.
പ്രളയം റോഡ്‌ ഗതാഗതം നിശ്‌ചലമാക്കിയപ്പോള്‍ ജലഗതാഗതത്തിനു ബോട്ടുകളില്ലാത്തതാണു പോലീസുകാരെ കുഴയ്‌ക്കുന്നത്‌. പുളിങ്കുന്ന്‌ പോലീസ്‌ സ്‌റ്റേഷനു മൂന്നു സ്‌പീഡ്‌ ബോട്ടുകളാണുള്ളത്‌.
എന്‍ജിന്‍ തകരാര്‍ മൂലം ഒരെണ്ണം വര്‍ക്‌ഷോപ്പിലും മറ്റ്‌ രണ്ടെണ്ണം ഉപയോഗശൂന്യമായി കെട്ടിയിട്ടിരിക്കുകയുമാണ്‌. അത്യാവശ്യ യാത്രകള്‍ക്കു സ്‌പീഡ്‌ ബോട്ടുകള്‍ തുഴഞ്ഞാണു പോലീസുകാര്‍ യാത്ര ചെയ്യുന്നത്‌.
പോലീസ്‌ സ്‌റ്റേഷനുകള്‍ എല്ലാം മുങ്ങിയതോടെ താല്‍കാലിക കെട്ടിടത്തിലും ടെറസിന്റെ മുകളിലും ആണ്‌ ഇവര്‍ താമസിക്കുന്നത്‌. ഇതോടെ പോലീസിന്റെ പട്രോളിങ്‌ നിശ്‌ചിത സ്‌ഥലത്തേയ്‌ക്കു മാത്രമായി ചുരുങ്ങി. മറ്റ്‌ സ്‌റ്റേഷനുകളിലെ ജലഗതാഗതഗതമാര്‍ഗവും വഴിമുട്ടിയിരിക്കുകയാണ്‌. റോഡ്‌ ഗതാഗതം വ്യാപകമായതോടെ കുട്ടനാട്ടിലെ പല പോലീസ്‌ സ്‌റ്റേഷനുകള്‍ക്കും ബോട്ടുകള്‍ തന്നെ ഇല്ലാത്ത സ്‌ഥിതിയാണ്‌. പ്രളയദിവസങ്ങളില്‍ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തന രഹിതമായതും പോലീസ്‌ സംവിധാനത്തെ ബാധിച്ചു.
പതിനായിരത്തോളം പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശം ചെവിക്കൊള്ളാതെ കുട്ടനാട്ടില്‍ ഇപ്പോഴും തങ്ങുന്നുണ്ട്‌. ജലഗതാഗത സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌ ഇവരെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ പോലീസിനു തടസമായത്‌. അതിനിടെ വിവിധ പ്രദേശങ്ങളില്‍ മോഷണങ്ങള്‍ നടന്നതായുള്ള ആശങ്കകളും ഉയര്‍ന്നു കഴിഞ്ഞു.

കെ.എ. ഹിലാരി

Ads by Google
Advertisement
Thursday 23 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW