Friday, November 16, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.59 AM

രാജു സ്വാമി ദുരിതബാധിതരുടെ നാഥന്‍

ആലപ്പുഴ: കടുത്ത പ്രളയമുണ്ടാക്കിയ കൂട്ടപലായനത്തില്‍ സര്‍ക്കാരും ജനങ്ങളും പകച്ചുനിന്നപ്പോള്‍ ആശ്രയമായ നാട്ടുകാരുടെ രാജു സ്വാമി ഇപ്പോള്‍ ക്യാമ്പംഗങ്ങളുടെ നാഥന്‍ ആണ്‌. കുട്ടനാട്ടില്‍നിന്നു പലായനം ആരംഭിച്ച കഴിഞ്ഞ 16ന്‌ സര്‍ക്കാര്‍ സഹായവും തീരുമാനങ്ങളും ആകുന്നതിനു മുന്‍പേ ഭക്ഷണത്തിനും താമസത്തിനുമായി മുന്നിട്ടിറങ്ങിയ രാജു സ്വാമി എല്ലാവര്‍ക്കും പ്രിയങ്കരനാണ്‌.
ആലപ്പുഴ തോണ്ടന്‍കുളങ്ങര ഐശ്വര്യാ റെസിഡന്‍സ്‌ 57-ല്‍ വെങ്കിട്ടനാരായണനാണു രാജു സ്വാമി എന്നറിയപ്പെടുന്നത്‌. തന്റെ 67-ാം പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ക്യാമ്പിലെത്തിയ ആളുകള്‍ക്കു മുഴുവന്‍ ലഡു വിതരണം ചെയ്‌താണ്‌ അദ്ദേഹം സന്തോഷം പങ്കുവച്ചത്‌.
കൂട്ടപലായനത്തില്‍ അന്തിയുറങ്ങാനായി ആലപ്പുഴ എസ്‌.ഡി.വി. സ്‌കൂളിലെത്തിവര്‍ക്കു ഭക്ഷണവും മറ്റ്‌ സൗകര്യങ്ങളും ഒരുക്കാന്‍ രാജു സ്വാമി മുന്‍പിലുണ്ടായിരുന്നു.
ആദ്യ രണ്ടുദിനങ്ങളിലെ ഭക്ഷണത്തിനു സന്നദ്ധ സംഘടനകളെ ഏര്‍പ്പാടാക്കിയതും ഭക്ഷണം തയാറാക്കാനായുള്ള സാധനസാമഗ്രികള്‍ കൊണ്ടു വന്നതും തന്റെ സ്‌ഥാപനമായ മംഗല്യ കേറ്ററിങ്ങില്‍ നിന്നാണ്‌.
ആലപ്പുഴ എസ്‌.ഡി കോളജിലെ സന്നദ്ധ സംഘടനയായ മൈറ്റി കൊമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായ രാജു സ്വാമിയുടെ നേതൃത്വത്തിലാണ്‌ ആദ്യ ദിനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്‌തത്‌. ഉച്ചഭക്ഷണത്തിനായി മറ്റ്‌ സംഘടനകളെ ആശ്രയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ മൂന്നാം ദിനത്തില്‍ ക്യാമ്പുകളില്‍ തന്നെ ഭക്ഷണം പാചകം ചെയ്യണം എന്ന സര്‍ക്കാര്‍ തീരുമാനം വന്നതോടെ
രാജു സ്വാമിയുടെ നേതൃത്വത്തില്‍ മൈറ്റി കൊമേഴ്‌സ്‌ സംഘടനയുടെ സഹകരണത്തോടെ ക്യാമ്പുകളില്‍ ഭക്ഷണം തയാറാക്കാനും ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 1970-75 ബികോം ബാച്ചില്‍ വിദ്യാര്‍ഥിയായപ്പോള്‍ മുതല്‍ തുടങ്ങിയതാണു സംഘടനയുമായിട്ടുള്ള ബന്ധമെന്നും രാജു സ്വാമി പറയുന്നു.
കൂടാതെ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തില്‍ 22 വര്‍ഷമായി ദിവസേന 30 പേര്‍ക്ക്‌ അന്നദാനം നടത്തുന്നതില്‍ രാജു സ്വാമിയുടെ കരങ്ങളുമുണ്ട്‌. 1968-ല്‍ സ്‌ഥാപിച്ച ബ്രാഹ്‌മിണ്‍ യങ്‌മെന്‍ അസോസിയേഷന്റെ സ്‌ഥാപകനും രാജു സ്വാമിയാണ്‌.
ക്യാമ്പില്‍ ഓണം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭാര്യ ഭാഗ്യലക്ഷ്‌മിയും ഒപ്പമുണ്ട്‌.
തന്റെ സന്നദ്ധ പ്രവര്‍ത്തനത്തിന്‌ കൂട്ടായി മുംബൈയിയിലുള്ള മകന്‍ വെങ്കിടേഷും നാടിനായി സഹായം എത്തിക്കുന്നുണ്ട്‌. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടത്തി സമൂഹമാധ്യമങ്ങിലൂടെയും നല്ലൊരു സഹായം നാട്ടിലെത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 23 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW