Sunday, November 18, 2018 Last Updated 21 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

വൈക്കം ക്ഷേത്രത്തിലെ അന്നദാനത്തിന്റെ കാരണവര്‍ ഇനി ഓര്‍മ

uploads/news/2018/08/242485/4.jpg

വൈക്കം:മഹാദേവ ക്ഷേത്രത്തിലെ പ്രാതല്‍പുരയിലെ നിറസാന്നിധ്യമായിരുന്ന മുട്ടസ്സ്‌ മനയിലെ വാസുദേവന്‍ നമ്പൂതിരി ഇനി ക്ഷേത്രനഗരിക്ക്‌ ഓര്‍മ. പ്രാതലിന്റെ ദേഹണ്ഡാവകാശം മുട്ടസ്‌ മനക്കാര്‍ക്കാണ്‌. വാസുദേവന്‍ നമ്പൂതിരിയായിരുന്നു ഇപ്പോഴത്തെ കാരണവര്‍.
15 വര്‍ഷം മുന്‍പ്‌ കാരണവരായിരുന്ന മുട്ടസ്സ്‌ നീലകണ്‌ഠന്‍ നമ്പൂതിരി മരണമടഞ്ഞതിനെ തുടര്‍ന്നാണ്‌ വാസുദേവന്‍ നമ്പൂതിരി കാരണവരായി ദേഹണ്ഡം തുടങ്ങിയത്‌. 50 വര്‍ഷമായി വൈക്കം ക്ഷേത്രത്തിലെ പ്രാതലിനള്ള ദേഹണ്ഡത്തിന്‌ വാസുദേവന്‍ നമ്പൂതിരിയായിരുന്നു കാര്‍മികത്വം വഹിച്ചുപോന്നിരുന്നത്‌. മുട്ടസ്സ്‌ മനയ്‌ക്ക്‌ വൈക്കത്തെ പ്രാതലുമായി ഐതീഹ്യപ്പെരുമയുണ്ട്‌.
ഒരിക്കല്‍ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാര്‍ ഭഗവാനെ ശ്രീകോവിലില്‍ കണ്ടില്ല. വലിയ അടുക്കളയില്‍ പഴപ്രഥമന്‍ ഇളക്കിക്കൊണ്ടിരുന്ന ഭഗവാനെ ജ്‌ഞാനദൃഷ്‌ടിയില്‍ വില്വമംഗലം കണ്ടു.
സ്വാമിയാര്‍ വന്ന വിവരം അറിഞ്ഞ്‌ വൈക്കത്തപ്പന്‍ അടുത്തുണ്ടായിരുന്ന മുട്ടസ്സ്‌ നമ്പൂതിരിയെ ചട്ടുകം ഏല്‍പിച്ചതായി പറയുന്നു. അന്നുമുതല്‍ വലിയ അടുക്കളയിലെ പാചകത്തിനുള്ള അവകാശം മുട്ടസ്സ്‌ മനയിലെ നമ്പൂതിരിക്കായിരുന്നു.
പ്രാതലുള്ള ദിവസം ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ മുട്ടസ്സ്‌ നമ്പൂതിരി കുളിച്ചുവന്ന്‌ തിടപ്പള്ളിയിലെ നിവേദ്യം വെക്കുന്ന അടുപ്പില്‍നിന്നും ചട്ടുകത്തില്‍ തീ കോരിയെടുത്ത്‌ വൈക്കത്തപ്പനെ ധ്യാനിച്ചാണ്‌ വലിയ അടുക്കളയില്‍ തീ പിടിപ്പിക്കുന്നത്‌. അമ്പലപ്പുഴ ശ്രീകൃഷ്‌ണന്‌ പാല്‍പായവും കൊട്ടാരക്കര ഗണപതിക്ക്‌ ഉണ്ണിയപ്പവും എന്നപോലെ വൈക്കത്തപ്പന്റെ ഇഷ്‌ടഭോജ്യം പ്രാതലാണ്‌.
വൈക്കത്തമ്പലത്തില്‍ പ്രാതല്‍ ആരംഭിച്ച കാലം മുതല്‍ നാളിതുവരെ ഇതു മുടങ്ങിയിട്ടില്ല. നാഴി അരിവെച്ചും നാന്നൂറ്‌ പറ അരിവെച്ചും ഇവിടെ പ്രാതല്‍ നടത്തിയിട്ടുണ്ട്‌. വൈക്കത്തഷ്‌ടമി നാളില്‍ 551 പറ അരിയുടെ വരെ പ്രാതല്‍ ഒരുക്കിയിട്ടുണ്ട്‌. രാജഭരണകാലത്ത്‌ തുടങ്ങിയ ആചാരം ഇപ്പോള്‍ വിശേഷദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡും മറ്റു ദിവസങ്ങളില്‍ ഭക്‌തജനങ്ങളുമാണ്‌ നടത്തിപ്പോരുന്നത്‌. പ്രാതല്‍ സമര്‍പ്പിക്കാന്‍ ഭക്‌തജനങ്ങളുടെ നീണ്ടനിര തന്നെയാണ്‌ ഇപ്പോഴും.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW