Saturday, September 15, 2018 Last Updated 17 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്നു

uploads/news/2018/08/242484/3.jpg

കോട്ടയം: പ്രളയത്തില്‍ തകരാത്ത വഴികളൊന്നുമില്ല, നഗരത്തിലും ചുറ്റുവട്ടത്തിലുമുള്ള ഭൂരിഭാഗം റോഡുകളും തകര്‍ന്നു കഴിഞ്ഞു.
അടുത്തിടെ നവീകരിച്ച എം.സി. റോഡും നടപ്പാതകളുമൊക്കെ തകര്‍ന്നതു യാത്രക്കാര്‍ക്ക്‌ തെല്ലൊന്നുമല്ല ദുരിതം സമ്മാനിക്കുന്നത്‌. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ചെറുറോഡുകള്‍ പലതും വെള്ളത്തിലാണ്‌.
വെള്ളം കയറിയിറങ്ങിയ റോഡുകളിലേറെയും വന്‍ കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. കോട്ടയം നഗരത്തില്‍ മിക്ക റോഡുകളുടെയും അവസ്‌ഥ ശോചനീയമാണ്‌. കോട്ടയം - ഒറവയ്‌ക്കല്‍ - കൂരാലി, മണര്‍കാട്‌ - കിടങ്ങൂര്‍, കോട്ടയം - ചുങ്കം - മെഡിക്കല്‍ കോളജ്‌, സംക്രാന്തി - പൂവത്തുംമൂട്‌, കഞ്ഞിക്കുഴി - തിരുവഞ്ചൂര്‍ തുടങ്ങിയ റോഡുകളില്ലൊം വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്‌.
കോട്ടയം നഗരത്തില്‍ നവീകരണം പൂര്‍ത്തിയാകാത്ത നാഗമ്പടം സീയേഴ്‌സ്‌ ജങ്‌ഷന്‍ മുതല്‍ നാഗമ്പടം വരെയുള്ള ഭാഗത്തു നിരവധി കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്‌. പലപ്പോഴും അപകടങ്ങള്‍ക്കും ഈ കുഴികള്‍ കാരണമാകുന്നു.
കെ.കെ. റോഡില്‍ ചിലയിടങ്ങളില്‍ വന്‍ കുഴികളാണു രൂപപ്പെട്ടിരിക്കുകയാണ്‌. കലക്‌ടറേറ്റ്‌ കവാടത്തിനു മുന്നിലുള്ള കുഴിയില്‍ ചാടി നിരവധി ഇരുചക്രവാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW