Friday, November 16, 2018 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

വെയില്‍ തെളിഞ്ഞിട്ടും വെള്ളം ഇറങ്ങാന്‍ വൈകുന്നു

uploads/news/2018/08/242483/2.jpg

കോട്ടയം: പ്രളയജലം ഉള്‍ക്കൊള്ളാതെ വേമ്പനാട്ടുകായല്‍, വെയില്‍ തെളിഞ്ഞിട്ടും വെള്ളം ഇറക്കത്തിന്റെ വേഗം കുറയാന്‍ കാരണമിതെന്നു പടിഞ്ഞാറന്‍ നിവാസകള്‍.
അഞ്ചു നദികളില്‍ നിന്നുള്ള വെള്ളം സ്വീകരിക്കുന്ന വേമ്പനാട്‌ കായലില്‍ നിന്ന്‌ ഈ വെള്ളം കടലിലേക്കു പോകുന്നില്ല. ശക്‌തമായ വേലിയേറ്റവും വെള്ളം തിരികെ തള്ളുന്നതിനു കാരണമാകുന്നു.
മീനച്ചിലാര്‍ ഒഴുകിയെത്തുന്ന കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ്‌, അയ്‌മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളില്‍ വെള്ളത്തിന്റെ അളവ്‌ അല്‍പ്പം പോലും കുറഞ്ഞിട്ടില്ല. കുമരകം ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ ഇന്നലെയും വെള്ളമുയര്‍ന്നു. മൂവാറ്റുപുഴയാര്‍ ഒഴുകിയെത്തുന്ന വൈക്കം മേഖലയില്‍ ജലനിരപ്പ്‌ നേരിയ തോതില്‍ താഴ്‌ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌.
ഇത്തവണ, മേഖലയിലെ വെള്ളം ഇറങ്ങാന്‍ കാലതാമസമുണ്ടാകുമെന്നാണ്‌ പടിഞ്ഞാറന്‍ നിവാസികള്‍ പറയുന്നത്‌. മീനച്ചിലാറ്റിലെ വെള്ളം എത്തുന്നതിനു മുമ്പേ അച്ചന്‍കോവില്‍, പമ്പ, മണിമലയാറുകളില്‍ നിന്നുള്ള വെള്ളം വേമ്പനാട്ടു കായലിലെത്തി.
വിവിധയിടങ്ങളിലെ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്നു മീനച്ചിലാറ്റില്‍ ക്രമാതീതമായി ജലനിരപ്പ്‌ ഉയര്‍ന്നതും മൂവാറ്റുപുഴയാര്‍ ചരിത്രത്തില്‍ കാണാത്ത വിധം കലങ്ങി മറിഞ്ഞെത്തുകയും ചെയ്‌തതോടെ വേമ്പനാട്ട്‌ കായലിലും ജലനിരപ്പ്‌ ഉയര്‍ന്നു.
തോട്ടപ്പിള്ളി സ്‌പില്‍വേ തുറക്കാന്‍ വൈകിയതും തണ്ണീര്‍മുക്കം ബണ്ടിലെ മണ്‍ചിറയും കരിയാര്‍ സ്‌പില്‍വേയുടെ തകര്‍ച്ചയും വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു.
തെക്കും നിന്നും വടക്കുംനിന്നും ഒരുപോലെ തള്ളല്‍ വന്നതോടെ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ വേമ്പനാട്ടു കായലിനു കഴിയുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.ഈ സാഹചര്യത്തില്‍, എന്നു വീടുകളിലേക്കു തിരികെ പോകുമെന്ന്‌ പറയാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല.
നിലവിലെ സാഹചര്യത്തില്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നെല്‍കൃഷി പൂര്‍ണമായി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. വര്‍ഷക്കൃഷി പൂര്‍ണമായി നശിച്ചതിനു പിന്നാലെയാണു പുഞ്ചയ്‌ക്കും വെള്ളപ്പൊക്കം ഭീഷണിയാകുന്നത്‌.
ആദ്യ വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ 5000 ഏക്കറിലെ നെല്‍ക്കൃഷി നശിച്ചിരുന്നു.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW