Saturday, September 15, 2018 Last Updated 17 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

എല്ലാം പ്രളയത്തില്‍ മുങ്ങി, മടക്കം എങ്ങോട്ട്‌?

uploads/news/2018/08/242482/1.jpg

കോട്ടയം: സാര്‍, ഞങ്ങള്‍ക്ക്‌ എന്ന്‌ ഇനി വീടുകളിലേക്കു മടങ്ങാനാകും, മടങ്ങിയെത്തുമ്പോള്‍ വീട്‌ അവിടുണ്ടാകുമോ?
ക്യാമ്പുകളില്‍ കഴിയുന്നവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുകയാണ്‌ ഉദ്യോഗസ്‌ഥരും സന്നദ്ധ പ്രവര്‍ത്തകരും. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വീടുകള്‍ വൃത്തിയാക്കി ജീവിതം ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും. ബലിപ്പെരുന്നാള്‍, ഓണം എന്നിവയെല്ലാം പ്രളയത്തില്‍ മുങ്ങി.
ദുരിതബാധിതരെ സഹായിക്കാന്‍ തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിലൂടെയും സന്നദ്ധസംഘടനകളുടെയും സേവനം ഉപയോഗപെടുത്തിയും പദ്ധതി തയാറാക്കാനാണു തീരുമാനം. വെള്ളപ്പൊക്കത്തില്‍ രണ്ടുദിവസം വീട്ടില്‍ നിന്നു മാറി താമസിക്കേണ്ടിവന്ന ദുരിതബാധിതര്‍ക്കെല്ലാം അടിയന്തരസഹായമായി 3800 രൂപ ലഭിക്കും. 2000 രൂപ വീട്ടുസാധനങ്ങള്‍ നഷ്‌ടമായതിനും 1800 രൂപ വസ്‌ത്രത്തിനുമാണ്‌ നല്‍കുക. വില്ലേജ്‌ ഓഫിസര്‍ നേരിട്ട്‌ നാശനഷ്‌ടങ്ങള്‍ വിലയിരുത്തും.
വീടുകള്‍ പൂര്‍ണമായും തകര്‍ന്ന വീടിന്‌ നാലുലക്ഷംവരെ ധനസഹായം കിട്ടും. ഭാഗികമായി തകര്‍ന്ന വീടുകള്‍ നഗരസഭ, പഞ്ചായത്ത്‌ ഓഫിസുകളിലെ ഉദ്യോഗസ്‌ഥരും പരിശോധിച്ച്‌ വിലയിരുത്തും.
വെള്ളംകയറിയ വീടിെന്റ ചിത്രങ്ങള്‍ ഫോണില്‍ എടുത്ത്‌ സൂക്ഷിക്കുന്നത്‌ നല്ലതാണ്‌. ഇത്‌ നാശനഷ്‌ടം വിലയിരുത്താന്‍ ഉപകരിക്കും.
ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്‌, ആധാരം തുടങ്ങിയ രേഖകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീണ്ടെടുക്കാന്‍ പ്രത്യേക െസന്ററുകളും തുറക്കും. പടിഞ്ഞാറന്‍ പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം ഇപ്പോഴും പൂര്‍വ സ്‌ഥിതിയിലെത്തിയിട്ടില്ല. ഇന്നു കൂടുതല്‍ സ്‌ഥലങ്ങളില്‍ വൈദ്യുതിയെത്തിക്കാന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.
കന്നുകാലികളുടെ കാര്യമാണ്‌ ദയനീയം. വെള്ളപ്പൊക്കത്തെക്കുറിച്ച്‌ പടിഞ്ഞാറന്‍ നിവാസികള്‍ക്ക്‌ ഏകദേശ ധാരണയുണ്ടായിരുന്നതിനാല്‍ പരമാവധി കന്നുകാലികളെ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക്‌ മാറ്റിയിരുന്നു. അവശേഷിച്ചിവ രക്ഷപ്പെടട്ടെയെന്ന രീതിയില്‍ കയര്‍ അഴിച്ചുവിടുകയും ചെയ്‌തിരുന്നു. ചുരുക്കം ചിലയിടങ്ങളില്‍ കന്നുകാലികള്‍ വെള്ളത്തില്‍ മുങ്ങി ചത്തിട്ടുണ്ട്‌.
വെള്ളമിറങ്ങിയ വീടുകളിലേക്കു തിരികെയെത്തുമ്പോഴുണ്ടായ ശുചീകരണ പ്രശ്‌നവും ജനങ്ങളെ വലയ്‌ക്കുന്നു. വെള്ളം കയറിയിറങ്ങിയ വീടുകളില്‍ പ്ലാസ്‌റ്റിക്‌ കുപ്പികള്‍ മുതല്‍ ഇഴജന്തുക്കള്‍ വരെയുണ്ടാകും. കരുതലോടെ ശുചീകരണം നടത്തിയില്ലെങ്കില്‍ അപകടത്തിനു സാധ്യതയേയെറ.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW