Saturday, September 15, 2018 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

ഓണം-ബക്രീദ്‌ ആഘോഷങ്ങള്‍ ഒഴുവാക്കി; ദുരിത ബാധിതര്‍ക്ക്‌ കൈത്താങ്ങ്‌

കാഞ്ഞിരപ്പള്ളി: നന്മയുടെ പൂക്കളമിട്ട്‌ പ്രളയ ദുരിത ബാധിതര്‍ക്ക്‌ കൈത്താങ്ങായി ഓണം ആഘോഷിക്കാന്‍ നാട്‌ ഒരുങ്ങി. ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ സംഘടനകളും സര്‍ക്കാര്‍ ഓഫീസികളിലും മാറ്റിവച്ച്‌ പകരം കഴിയുന്നത്ര സഹായമെത്തിക്കാനാണ്‌ ജനങ്ങള്‍ ശ്രമിക്കുന്നത്‌. ബക്രീദ്‌ ആഘോഷവും നിജപ്പെടുത്തി പള്ളികളില്‍ പ്രാര്‍ഥനകളും സഹായമെത്തിക്കലും നടത്തും.
ഇതിനായി ഒരേ മനസോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നാടു നീളെ നടക്കുകയാണ്‌. മഴയ്‌ക്ക്‌ അല്‍പ്പം ശമനം ലഭിച്ചിരിക്കുന്നതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജമാകുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുകയാണ്‌ വിവിധ സംഘടനകള്‍. കാഞ്ഞിരപ്പള്ളി മേഖലയില്‍ പ്രളയം കാര്യമായി ബാധിച്ചിരുന്നില്ല.
താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളായ ഏയ്‌ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, മൂലക്കയം, ഇടകടത്തി, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നിവിടങ്ങളിലുമാണ്‌ മഴകെടുതി നാശ നഷ്‌ടമുണ്ടാക്കിയത്‌.
നിരവധി പേരുടെ വീടുകള്‍ മഴവെള്ളപാച്ചിലില്‍ ഒലിച്ചു പോയി. ഇവിടുത്തെ ജനത സാധാരണ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്‌. മഴ മാറി നില്‍ക്കുന്നതിനാല്‍ മണിമല, പമ്പ, അഴുതയാറുകളിലെ ജലനിരപ്പ്‌ കുറഞ്ഞു. പമ്പയാറിന്റെ തീരത്തു താമസിച്ചിരുന്നവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ നിമിഷ നേരത്തേക്ക്‌ കവര്‍ന്നെടുക്കുകയായിരുന്നു.
ജീവന്‍ തിരിച്ചു കിട്ടിയതു മാത്രമാണ്‌ ഏക ആശ്വാസം. അവര്‍ക്കൊപ്പം പുതുജീവിതം കരുപിടിപ്പിക്കുന്നതിനായി നാടൊന്നടങ്കം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്‌ ഈ ഓണക്കാലത്ത്‌ പുതിയൊരു സന്ദേശമാണ്‌ നല്‍കുന്നത്‌.
വ്യാപാര സ്‌ഥാപനങ്ങളും പ്രതീക്ഷ കൈവിടുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്‌ ഓണക്കോടികള്‍ എടുക്കുന്നതിനൊപ്പം പ്രളയം മൂലം എല്ലാം നഷ്‌ടപ്പെട്ടവര്‍ക്ക്‌ വസ്‌ത്രങ്ങളും മറ്റും വാങ്ങുന്നതിനായി കടകളിലെത്തുന്നവരുണ്ട്‌. വസ്‌ത്ര വ്യാപാരികള്‍ക്ക്‌ മഴ തിരിച്ചടിയാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും കാഞ്ഞിരപ്പള്ളി മേഖലയിലെ കടകളില്‍ തിരക്ക്‌ അനുഭവപ്പെട്ടു തുടങ്ങി.
ഇത്തവണ ഓണസദ്യക്കൊപ്പം ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടിയും സദ്യയൊരുക്കും. അരങ്ങ്‌ കലാസാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശത്ത്‌ എത്തി അവര്‍ക്കൊപ്പം ഓണസദ്യ ഒരുക്കും. കാര്‍ഷിക മേഖലയെയാണ്‌ മഴ കൂടുതലായും ചതിച്ചത്‌. റബര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മറ്റ്‌ കാര്‍ഷിക വിളകള്‍ക്കും വന്‍ നഷ്‌ടമാണ്‌ സംഭവിച്ചിരിക്കുന്നത്‌.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW