Saturday, November 17, 2018 Last Updated 17 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

ചങ്ങനാശേരിയില്‍ ക്യാമ്പുകള്‍ നിറഞ്ഞു

ചങ്ങനാശേരി: മേഖലയില്‍ വെള്ളപ്പൊക്കം ബാധിക്കാത്ത ഇടങ്ങളിലെ സ്‌കൂളുകളിലും ആരാധനാലയങ്ങളിലെ ഓഡിറ്റോറിയങ്ങളിലും ദുരിതബാധിതരെകൊണ്ടു നിറഞ്ഞു. പല ക്യാമ്പുകളിലും സന്നദ്ധ സംഘടനകളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്‌.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ സഹായിക്കാന്‍ യുവജനങ്ങളുള്‍പ്പെടെയുള്ളവര്‍ സജീവമായി രംഗത്തുണ്ട്‌. ഓരോയിടങ്ങളിലും വിദ്യാര്‍ഥികളും യുവജനങ്ങളിലും ഭക്ഷണം, വസ്‌ത്രം തുടങ്ങി വിവിധ കാര്യങ്ങള്‍ സംഘടിപ്പിക്കുവാനും വിതരണം ചെയ്യുവാനും രംഗത്തുണ്ട്‌. സര്‍ക്കാര്‍ സഹായം നോക്കി നില്‍ക്കാതെ തന്നെ പല ക്യാമ്പുകളിലും ആവശ്യമായ കാര്യങ്ങള്‍ അവര്‍ എത്തിച്ചുകൊണ്ടുക്കുന്നുണ്ട്‌. കുട്ടനാട്ടില്‍ നിന്നും ഇന്നലെയും നിരവധി പേര്‍ ക്യാമ്പില്‍ അഭയം തേടി.
വരും ദിവസങ്ങളില്‍ ജലനിരപ്പ്‌ താഴുന്നതോടെ തിരികെ തങ്ങളുടെ വീടുകളിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണ്‌ ക്യാമ്പ്‌ വാസികള്‍.ക്യാമ്പുകളില്‍ ഇന്നലെ മുതല്‍ മെഡിക്കല്‍പരിശോധനയും ഒരുക്കിയിട്ടുണ്ട്‌. വിവിധ സംഘടകളും മെഡിക്കല്‍ പ്രവര്‍ത്തനം ക്യാമ്പുകളില്‍ നടത്തുന്നുണ്ട്‌. ഇത്‌ ക്യാമ്പിലുള്ള പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഒരുപാട്‌ സഹായകമാവുന്നുണ്ടെന്ന്‌ അന്തേവാസികള്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW