Wednesday, November 14, 2018 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

പൂഴ്‌ത്തിവയ്‌പ്പും വിലക്കയറ്റവും തടയാന്‍ പരിശോധന

കാഞ്ഞിരപ്പള്ളി: പ്രളയദുരിതം അനുഭവിക്കുന്നതിനിടയില്‍ വ്യാപാരികളുടെ പൂഴ്‌ത്തിവയ്‌പ്പും, വിലക്കയറ്റവും തടയാന്‍ കര്‍ശന പരിശോധനകളുമായി ഉദ്യോഗസ്‌ഥര്‍.
ഇന്നലെ കാഞ്ഞിരപ്പള്ളി മേഖലയില്‍ റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ പരിശോധന നടത്തി. മൂന്ന്‌ റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല്‌ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയ്‌ക്കെതിരെ നടപടിയെടുത്തു.
റേഷന്‍ കട തുറക്കുന്ന സമയം, കൃത്യമായി വിഹിതം നല്‍കുന്നുണ്ടോ, ബില്ല്‌ ഉപഭോക്‌താവിന്‌ നല്‍കുന്നുണ്ടോ എന്നിവയാണ്‌ പരിശോധിച്ചത്‌.കൃത്രിമ വിലക്കയറ്റത്തിനെതിരെ നാല്‌ ദിവസങ്ങളിലായി സിവില്‍ സപ്ലൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ താലൂക്കില്‍ നടത്തി വരുന്ന പരിശോധനയില്‍ 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി, എരുമേലി, പൊന്‍കുന്നം എന്നിവിടങ്ങളില്‍ നൂറു കടകളില്‍ നടത്തിയ പരിശോധനയിലാണ്‌ നടപടി. ജില്ലാ സപ്ലൈ ഓഫീസിലെ പ്രത്യേക സ്‌ക്വാഡ്‌ മുണ്ടക്കയം, ഇളംകാട്‌, കൂട്ടിക്കല്‍ എന്നിവിടങ്ങളിലെ 17 കടകളില്‍ നടത്തിയ പരിശോധനയില്‍ 12 കടകളില്‍ ക്രമക്കേട്‌ കണ്ടെത്തി.
പാറത്തോട്ടില്‍ ക്രമക്കേട്‌ കണ്ടെത്തിയ പച്ചക്കറി കട പൂട്ടിച്ചു. പച്ചക്കറിയുടെ വിലവിവരം ഏകീകരിച്ച്‌ നല്‍കിയിട്ടുണ്ട്‌. വരും ദിവസങ്ങളിലും പൊതു വിപണിയില്‍ തുടര്‍ പരിശോധനകള്‍ നടക്കുമെന്ന്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസ്‌ പറഞ്ഞു. എരുമേലി, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ വ്യാപാരി സംഘടനകളുടെ പ്രതിനിധികള്‍ പോലീസിനൊപ്പം രംഗത്തിറിങ്ങി വിലവര്‍ധനവിനെതിരെ മുന്നറിയിപ്പ്‌ നല്‍കി. മുക്കൂട്ടുതറയിലെ ചില വ്യാപാരികള്‍ പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW