Saturday, September 15, 2018 Last Updated 17 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

ശുചീകരണവുമായി കോട്ടയം നഗരസഭ

കോട്ടയം: പ്രളയക്കെടുതിയ്‌ക്കു പിന്നാലെ അടിയന്തിര ശുചീകരണ നടപടികളുമായി നഗരസഭ. വെള്ളം ഇറങ്ങിയ പ്രദേശങ്ങളില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാനും ശുചീകരണം നടത്താനുമാണു കൗണ്‍സില്‍ യോഗത്തിലെ തീരുമാനം. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടികാട്ടി. ക്ലോറിനേഷന്‍ നടത്തുക, വീടുകളില്‍ ബ്ലീച്ചിങ്ങ്‌ പൗഡര്‍ അടക്കമുള്ളവ എത്തിയ്‌ക്കുക, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്നിവ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍.
നഗരസഭയുടെ ഇത്തരം പ്രവര്‍ത്തനത്തെ സഹായിക്കുന്നതിന്‌ തയ്യാറായി ചില സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്‌. എന്‍.എസ്‌.എസ്‌ വോളന്റിയര്‍മാര്‍, വിവിധ മത രാഷ്‌ട്രീയ സംഘനകളുടെ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകര്‍, നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാര്‍, മറ്റ്‌ ജീവനക്കാര്‍ അടക്കം വലിയ സംഘമാണ്‌ ശുചീകരണ പ്രവര്‍ത്തനത്തനത്തിന്‌ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോനയുടെ നേതൃത്വത്തിലാവും പ്രവര്‍ത്തനം നടക്കുക.
മറ്റ്‌ സ്‌റ്റാന്‍ഡിംങ്ങ്‌ കമ്മിറ്റി അധ്യക്ഷന്‍മാര്‍ ശുചീകരണ പ്രവര്‍ത്തനം ഏകോപിപ്പിയ്‌ക്കും. ഏറ്റുമാനൂര്‍ നഗരസഭയില്‍ പ്രളയാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ ആരംഭിക്കും പ്രളയ ബാധിതരായ 150 കുടുംബങ്ങളില്‍ പുനരധിവാസത്തിനായി ശുചീകരണം ഉള്‍പ്പെടെയുള്ള ജോലികള്‍ക്കായി 10 പേര്‍ അടങ്ങുന്ന 10 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പുരധിവാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ചേര്‍ന്ന ജനകീയ യോഗം ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW