Saturday, September 15, 2018 Last Updated 17 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.16 PM

പാറേച്ചാല്‍ ബൈപ്പാസിനു താഴെ വിറങ്ങലിച്ച്‌ ഒരു കുടുംബം

കോട്ടയം: കൊടും പ്രളയത്തില്‍ നാടാകെ മുങ്ങുമ്പോള്‍ പടിഞ്ഞാറന്‍ ബൈപ്പാസില്‍ പാറേച്ചാല്‍ ബൈപ്പാസിനു താഴെ വിറങ്ങലിച്ച്‌ ഒരു കുടുംബം. പാലത്തിന്റെ തൂണില്‍ തകരം കൊണ്ടും ടാര്‍പോളില്‍ ഷീറ്റുകള്‍ കൊണ്ടും കെട്ടിമറച്ചു പതിനാറില്‍ ചിറ, നാല്‍പ്പതില്‍ ചിറയില്‍ ജോണ്‍സണും കുടുംബവുമാണ്‌ നരകയാതനയില്‍ കഴിയുന്നത്‌.
പാലം പണിക്കായി നടത്തിയ പൈലിങില്‍ വീട്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ ബൈപ്പാസിനെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന്‌ കീഴെ ജീവന്‍ കൈയില്‍ പിടിച്ച്‌ കഴിഞ്ഞു വരികയായിരുന്നു ഈ കുടുംബം. ഓരോ മഴ പെയ്യുമ്പോഴും രണ്ടു വയസുള്ള കുഞ്ഞിനെ കയ്യിലെടുത്ത്‌ ഒരമ്മ ഈ കൂരയ്‌ക്കുള്ളില്‍ ഇരുന്ന്‌ തേങ്ങുന്നുണ്ട്‌.
പാലം പണിയ്‌ക്കിടെ തകര്‍ന്ന വീട്‌ പുനര്‍ നിര്‍മിച്ചു നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കിയ അധികാരികളാരും പിന്നീട്‌ ഇവിടേയ്‌ക്ക്‌ എത്തിയിരുന്നില്ലെന്ന്‌ ഇവര്‍ പറയുന്നു.
അതിനിടെയാണു പ്രളയമെത്തിയത്‌. പാലത്തിന്‌ സമീപമുള്ള വീട്ടിലാണ്‌ ഇവര്‍ മുന്‍പ്‌ കഴിഞ്ഞിരുന്നത്‌. പാലത്തിന്റെ പൈലിങിനിടെ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണതോടെയാണ്‌ ഇവരുടെ ദുരിതം തുടങ്ങിയത്‌.ജോണ്‍സന്റെ ഭാര്യ സരസമ്മ, മകന്‍ ജോബിന്‍, ജോബിന്റെ ഭാര്യ, കുഞ്ഞ്‌ എന്നിവരും ഇവിടെ കഴിയുന്നു.
പ്രളയം മാറിയാലും പിഞ്ചു കുഞ്ഞും ഭാര്യയും വയോധികരായ മാതാപിതാക്കളുമായി പോകാന്‍ ഒരിടമില്ലാതെ ദുരിതക്കയത്തിലാണ്‌ ജോബിന്‍ എന്ന യുവാവ്‌.
സമീപത്തു കൂടി കടന്നു പോകുന്ന വൈദ്യുതിലൈനും ഇവര്‍ക്ക്‌ കടുത്ത ഭീഷണിയാണ്‌.

Ads by Google
Advertisement
Tuesday 21 Aug 2018 10.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW