Friday, September 14, 2018 Last Updated 33 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.14 PM

ടിക്കറ്റില്ല ബക്കറ്റ്‌ മാത്രം; ബസുടമകളുടെ കാരുണ്യ മാതൃക

കൊല്ലം: പ്രളയദുരിതം നേരിടുന്നവര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരുകയാണ്‌ സ്വകാര്യ മേഖലയിലുള്ളവരും. അതിജീവനത്തിന്റെ നാളുകള്‍ക്ക്‌ കൈത്താങ്ങാവുകയാണ്‌ ഈ പിന്തുണ.ഒരു പ്രദേശത്ത്‌ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകള്‍ ഒന്നാകെ ദുരിതബാധിതരെ സഹായിക്കാനെടുത്ത വ്യത്യസ്‌തമായ മാര്‍ഗം ശ്രദ്ധേയമായി. ടിക്കറ്റ്‌ എടുക്കാതെ യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാവുന്ന പ്രത്യേക സര്‍വീസ്‌. പക്ഷേ യാത്ര ചെയ്യുന്നവര്‍ക്ക്‌ മനസറിഞ്ഞ്‌ സംഭാവന നല്‍കാനായി ബസില്‍ ഒരു ബക്കറ്റ്‌ സ്‌ഥാപിച്ചിരിന്നു. ഇതുവഴി സമാഹരിക്കുന്ന തുകയാണ്‌ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പങ്കിടുക.പെരുമണില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്ന ജീസസ്‌, തത്വമസി, ശ്രീ വിദ്യാധിരാജ, ശ്രീ ദുര്‍ഗ എന്നീ ബസുകളാണ്‌ പ്രളയ ദുരിത ബാധിതര്‍ക്കായി പണം സ്വരൂപിക്കാന്‍ തയ്യാറായത്‌.ബസുടമകളുടെ ഈ മാതൃകാ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാന്‍ കൊല്ലം പോലീസ്‌ വേദിയൊരുക്കി.

Ads by Google
Advertisement
Tuesday 21 Aug 2018 10.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW